
കോട്ടയത്തെ കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലടച്ചു ; കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
കോട്ടയം : കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കൂവപ്പള്ളി മണ്ണാറക്കയം കറിപ്ലാവ് കൊല്ലം കുന്നേൽ വീട്ടിൽ ബ്ലസൻ.കെ.ലാലിച്ചൻ(35) നെയാണ് കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾക്ക് കാഞ്ഞിരപ്പള്ളി, പൊൻകുന്നം എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0