
സ്വന്തം ലേഖകൻ
മലപ്പുറം: തിരൂര്‍ കൂട്ടായി കാട്ടിലപ്പള്ളിയില്‍ യുവാവ് രക്തം വാര്‍ന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. പുറത്തൂര്‍ സ്വദേശി സ്വാലിഹാണ് മരിച്ചത്. ഇന്ന് രാവിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് സ്വാലിഹിന്റെ മൃതദേഹം കണ്ടെത്തിയത്.
സ്വാലിഹിനും സുഹൃത്തുക്കള്‍ക്കും നേരേ വെള്ളിയാഴ്ച രാത്രി ആക്രമണം നടക്കുകയും ഇതിനിടെ സ്വാലിഹിന് ഗുരുതരമായി പരിക്കേൽക്കുകയാണ് ചെയ്തിരുന്നു. സ്വാലിഹിൻറ്റെ കാലുകളില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ രക്തം വാര്‍ന്ന് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നെന്നാണ് നിഗമനം. ഇയാളുടെ സുഹൃത്തിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. സ്വാലിഹ് അടക്കമുള്ളവര്‍ക്കെതിരേ നേരത്തേ ചില കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.