video
play-sharp-fill

ഡ്യുറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ യുവനിര; 18 പേർ മലയാളികൾ

ഡ്യുറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ യുവനിര; 18 പേർ മലയാളികൾ

Spread the love

ഡ്യുറൻഡ് കപ്പിൽ യുവനിരയുമായി കേരള ബ്ലാസ്റ്റേഴ്സ്. ഫസ്റ്റ് ടീം യുഎഇയിൽ പ്രീ സീസൺ കളിക്കുന്ന പശ്ചാത്തലത്തിൽ ബ്ലാസ്റ്റേഴ്സ് യുവ ടീമിനെ ആണ് അയച്ചിരിക്കുന്നത്. 21 അംഗങ്ങളിൽ 18ഓളം പേർ മലയാളി താരങ്ങളാണ്. സുഭ ഘോഷ്, ഗൗരവ് കാൻകോൻകാർ, അരിത്ര ദാസ് എന്നിവരാണ് മലയാളികളല്ലാത്ത താരങ്ങൾ.

ഡ്യുറൻഡ് കപ്പിന്‍റെ 131മത് പതിപ്പിന് ഇന്ന് തുടക്കമാകും. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ എഫ് സി ഗോവ, റണ്ണേഴ്സ് അപ്പ് ആയ മുഹമ്മദനെ നേരിടും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ടൂർണമെന്‍റിന്‍റെ ഉദ്ഘാടനം നിർവഹിക്കുക.