
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ ജില്ല കോടതി വളപ്പിൽ സ്ഫോടനം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
കോടതിയിലെ ശുചീകരണ തൊഴിലാളികൾ പരിസരം വൃത്തിയാക്കി ചപ്പുചവറുകൾ തീ കത്തിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉഗ്രശബ്ദത്തോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തെ തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രാഥമിക പരിശോധനയിൽ സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.
ബോംബ് സ്ഫോടനമല്ല നടന്നതെന്നാണ് നിലവിലെ ധാരണയെന്ന് പൊലീസ് നിഗമനം. ഉപയോഗ ശൂന്യമായ ട്യൂബ് ലൈറ്റുകളോ മറ്റോ ചൂട് കൂടി പൊട്ടിത്തെറിച്ചതാകാമെന്നും പറയുന്നു.