കണ്ണൂരില്‍ റോഡില്‍ സ്ഫോടനം; രണ്ടു വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു; സ്ഫോടനത്തിന് പിന്നില്‍ സിപിഎം എന്ന് ബിജെപി

Spread the love

കണ്ണൂർ: കണ്ണൂര്‍ പാട്യം പത്തായക്കുന്നില്‍ നടുറോഡില്‍ സ്ഫോടനം. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ റോഡിലെ ടാര്‍ ഇളകിത്തെറിക്കുകയും രണ്ടു വീടുകളുടെ ജനല്‍ചില്ലുകള്‍ തകരുകയും ചെയ്തു.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. റോഡിന്റെ ഇരുവശങ്ങളിലുമുള്ള രണ്ടു വീടുകളുടെ ജനല്‍ചില്ലുകളാണ് തകര്‍ന്നത്. സ്ഫോടനത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ആണെന്നാണ് ബിജെപിയുടെ ആരോപണം.

വലിയ ശബ്ദത്തോടെയാണ് ബോംബ് പൊട്ടിയത്. ഭീതി സൃഷ്ടിക്കാനാകാം ബോംബ് പൊട്ടിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിനു പിന്നാലെ കതിരൂര്‍ പോലീസ് സ്ഥലത്തെത്തി എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group