വീട്ടിലുണ്ടായ സ്ഫോടനത്തിൽ ദമ്പതിമാർക്ക് ഗുരുതര പരിക്ക്; സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്ന് ബന്ധുക്കൾ, ദുരൂഹതയെന്ന് പോലീസ്

Spread the love

ബംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഹാസനില്‍ ഹാളൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സുദര്‍ശന്‍(32), കാവ്യ(28) എന്നിവര്‍ക്കാണ് സ്‌ഫോടനത്തില്‍ ഗുരുതരമായ പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും ബാംഗ്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനത്തില്‍ വീട്ടിലുണ്ടായിരുന്ന  രണ്ടുകുട്ടികള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് ദമ്പതിമാരുടെ വീട്ടുകാര്‍ പോലീസിന് നല്‍കിയ മൊഴി.

വീടിനും ചുറ്റുമതിലിനും ഇടയിലുള്ള സ്ഥലത്തായിരുന്നു സ്‌ഫോടനമുണ്ടായത്. ഇവിടെ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നതായും ഇത് പൊട്ടിത്തെറിച്ചതാണെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. അതേസമയം, പോലീസും ബോംബ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് നടത്തിയ പരിശോധനയില്‍ സംശയാസ്പദമായരീതിയില്‍ ചില ലോഹഭാഗങ്ങളടക്കം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍തന്നെ സ്‌ഫോടനം സംബന്ധിച്ച്‌ സംശയങ്ങളുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ഹാസന്‍ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിനും ചുറ്റുമതിലിനും ഇടയില്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്. ഇവിടെയാണ് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നതെന്നും ഇവ  പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നാണ് ബന്ധുക്കളുടെ സംശയം.

അതേസമയം, പോലീസും ബോംബ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ചില സംശയാസ്പദമായ ലോഹഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സംഭവത്തെക്കുറിച്ച് കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. വിശദമായ അന്വേഷണം തുടരുമെന്ന് പോലീസ് വ്യക്തമാക്കി. ഹാസന്‍ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.