പിറന്നാൾ ആഘോഷത്തിന് ശേഷം വീട്ടിൽ മടങ്ങിയെത്തി: ലൈറ്റ് ഓൺ ചെയ്തതോടെ പൊട്ടിത്തെറി; ദമ്പതികൾക്ക് ഗുരുതര പരിക്ക്; വീടിന്റെ ഇരുമ്പ് വാതിലടക്കം തകര്‍ന്നു

Spread the love

തൃശ്ശൂർ: തൃശ്ശൂരിൽ ഗ്യാസ് ലീക്കായി തീ പിടിച്ച്‌ ദമ്പതികൾക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് വെള്ളാങ്കല്ലൂരിലാണ് അപകടം ഉണ്ടായത്.

വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രന്‍സ് നഗര്‍ സ്വദേശിയായ രവീന്ദ്രന്‍ (70), ഭാര്യ ജയശ്രീ (60) എന്നിവര്‍ക്കാണ് ഗുരുതരമായ പരിക്ക് പറ്റിയത്.

രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടിലെ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ പൊട്ടിത്തെറി ഉണ്ടായെന്നാണ് വിവരം. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ രണ്ടും പുറത്താണ് വെച്ചിട്ടുള്ളത്. ഗ്യാസ് ലീക്കായി വീടിനകം മുഴുവന്‍ നിറഞ്ഞിരുന്നതായാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന്റെ മുന്‍വശത്തെ ഇരുമ്പ് വാതിലടക്കം തകര്‍ന്നിട്ടിട്ടുണ്ട്. എല്ലാ മുറികളിലും ഗ്യാസ് നിറഞ്ഞതിനാല്‍ മുറികളിലെല്ലാം തീ പടർന്നു. അപകടത്തില്‍ പരിക്കേറ്റ ഇവരെ തൃശ്ശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഭാര്യ ജയശ്രീയുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.