
കോഴിക്കോട്: കാറിനുള്ളില്‍ പടക്കം പൊട്ടിയ സംഭവത്തില്‍ രണ്ട് പേർക്കെതിരെ കേസെടുത്ത് പൊലീസ്. പൂവുള്ളതില്‍ ഷഹറാസ്(33) പൂവുള്ളതില്‍ റയീസ് (26) എന്നിവര്‍ക്കെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്.
സംഭവം നടക്കുന്നത് ഇന്നലെ രാത്രി പേരോട് വെച്ചായിരുന്നു. കാറിനകത്ത് വെച്ച് പടക്കത്തിന് തീകൊളുത്തി പുറത്തേക്ക് എറിയാൻ ശ്രമിക്കുകയും എന്നാൽ പടക്കം കാറിനകത്ത് വെച്ച് തന്നെ പൊട്ടുകയായിരുന്നു.
ഇരുവർക്കും സ്ഫോടനത്തിൽ ഗുരുതരമായ പരിക്കേറ്റു. കൂടാതെ ഉഗ്രശേഷിയുള്ള പടക്കങ്ങളും പോലീസ് കാറിൽ നിന്നും കണ്ടെടുത്തിരുന്നു. കാറിന്റെ പിന്‍ സീറ്റിലാണ് സ്‌ഫോടനം ഉണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടം ഉണ്ടാക്കുന്ന വിധത്തിൽ സ്വന്തം അറിവോടെ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചെന്നാണ് കേസ്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഷഹറാസിനെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.