play-sharp-fill
ഭർത്താവിന്റെ ചികിത്സയ്ക്കായി 15000 രൂപ കടം വാങ്ങിയ വീട്ടമ്മ 5 ഇരട്ടി പലിശ നൽകി എന്നിട്ടും വിടാതെ ബ്ലേഡ് മാഫിയ ; പുനലൂരില്‍ ബിജെപിയുടെ പ്രാദേശിക വനിതാ നേതാവ് ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നെന്ന് ബന്ധുക്കളുടെ ആരോപണം

ഭർത്താവിന്റെ ചികിത്സയ്ക്കായി 15000 രൂപ കടം വാങ്ങിയ വീട്ടമ്മ 5 ഇരട്ടി പലിശ നൽകി എന്നിട്ടും വിടാതെ ബ്ലേഡ് മാഫിയ ; പുനലൂരില്‍ ബിജെപിയുടെ പ്രാദേശിക വനിതാ നേതാവ് ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നെന്ന് ബന്ധുക്കളുടെ ആരോപണം

പുനലൂര്‍ :പുനലൂരില്‍ ബിജെപിയുടെ പ്രാദേശിക വനിതാ നേതാവ് ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നെന്ന് ബന്ധുക്കളുടെ ആരോപണം.

പുനലൂര്‍ ശാസ്താംകോണം സ്വദേശിനി ഗ്രീഷ്മ കൃഷ്ണനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി വന്ന കടം വീട്ടുന്നതിന് വേണ്ടിയാണ് ഗ്രീഷ്മ പണം പലിശയ്ക്ക് വാങ്ങിയത്. വഴിയില്‍ വെച്ചും വീട്ടിലെത്തിയും പലിശക്കാര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.


മഹിളാമോര്‍ച്ച പുനലൂര്‍ മണ്ഡലം സെക്രട്ടറിയായ ഗ്രീഷ്മ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശാസ്താംകോണം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ഗ്രീഷ്മ പ്രദേശവാസിയായ പലിശക്കാരനില്‍ നിന്നും 15,000 രൂപ വായ്പ വാങ്ങിയിരുന്നു. ഇത് വീട്ടുന്നതിനു മാത്രം 5 ഇരട്ടി തുക പലിശ ഇനത്തില്‍ നല്‍കി. പണം തിരികെ ചോദിച്ച്‌ പലിശക്കാര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി. മരണ ദിവസവും വീട്ടില്‍ അതിക്രമിച്ചു കയറി പലിശക്കാരന്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തതായി ഗ്രീഷ്മയുടെ അമ്മ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ ആത്മഹത്യയ്ക്ക് കാരണം കൊള്ളപ്പലിശക്കാരാണെന്ന് മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെടുത്ത മരണക്കുറിപ്പില്‍ ഗ്രീഷ്മ കുറിച്ചിട്ടുണ്ട്. കൂടുതല്‍ തുക ആവശ്യപ്പെട്ടു ഇയാള്‍ മാനസികമായി പീഡിപ്പിച്ചതിലും പൊതുസ്ഥലത്ത് വച്ച്‌ ആക്ഷേപിച്ചതിലും മനംനൊന്താണ് ഗ്രീഷ്മ ജീവനൊടുക്കിയതെന്നും സഹോദരന്‍ പറഞ്ഞു