ഏതെടുത്താലും 99! ഓഫർ കണ്ട് ടെക്സ്റ്റൈൽസിലേക്ക് ഇടിച്ചു കയറി ജനങ്ങൾ ; നാദാപുരത്ത് തിക്കിലും തിരക്കിലും വസ്ത്ര വ്യാപാരശാലയുടെ ഗ്ലാസ് തകർന്ന് പത്തോളം പേർ അപകടത്തിൽപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

Spread the love

കോഴിക്കോട് : നാദാപുരത്ത് വസ്ത്രശാലയുടെ ഗ്ലാസ് തകർന്നുവീണു നിരവധി പേർക്ക് പരിക്ക്, 4പേരുടെ നില ഗുരുതരം.

video
play-sharp-fill

നാദാപുരം കസ്തൂരികുളത്തിന് സമീപം ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം, ബ്ലാക്ക് എന്ന ടെക്സ്റ്റൈൽസ് ഷോപ്പിലാണ് അപകടം ഉണ്ടായത്.

ഏതെടുത്താലും 99 എന്ന ഓഫർ കണ്ട് ആളുകൾ ഷോപ്പിലേക്ക് ഇരച്ചെത്തിയതാണ് അപകടത്തിനിടയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിക്കും തിരക്കും നിയന്ത്രണാധിതമായതോടെ വ്യാപാരശാലയുടെ ഗ്ലാസ് തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ പത്തോളം പേർക്കാണ് പരിക്കേറ്റത്, ഇതിൽ നാലുപേരുടെ ഗുരുതരമാണ്, ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.