പതിവായി കറുത്ത എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍…

Spread the love

കറുത്ത എള്ള് നിരവധി ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഒരു ഭക്ഷ്യവസ്തുവാണ്. ഇതിൽ കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, നാരുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ ശക്തി വർധിപ്പിക്കാനും, ദഹനത്തെ മെച്ചപ്പെടുത്താനും, മുടിയും ചര്‍മ്മവും ആരോഗ്യകരമായി നിലനിർത്താനും ഇത് സഹായിക്കുന്നു. കൂടാതെ, ആന്റിഓക്സിഡന്റുകളുടെ സാന്നിധ്യം ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിലും പ്രയോജനകരമാണ്.

ദഹന ആരോഗ്യം: നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ തടയുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

അസ്ഥി ആരോഗ്യം: കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ ധാതുക്കള്‍ എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കാനും അവശ്യ പോഷകങ്ങളെ ശരീരം ആഗിരണം ചെയ്യാനും സഹായിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുടി സംരക്ഷണം: സിങ്ക്, ഇരുമ്ബ്, ബി വിറ്റാമിനുകള്‍ തുടങ്ങിയ പോഷകങ്ങള്‍ തലയോട്ടിയെയും രോമകൂപങ്ങളെയും പോഷിപ്പിച്ച്‌ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

വിളര്‍ച്ചയെ തടയുന്നു: ഇരുമ്ബിന്റെ അംശം ധാരാളമുള്ളതിനാല്‍ വിളര്‍ച്ച (അനീമിയ) പോലുള്ള പ്രശ്‌നങ്ങള്‍ക്ക് സ്വാഭാവിക പരിഹാരമാണ്.

ചര്‍മ്മത്തിന്റെ ആരോഗ്യം: ഇതിലെ ആന്റിഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും ചര്‍മ്മത്തെ യുവത്വത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ആന്റിഓക്സിഡന്റ് ഗുണങ്ങള്‍: സെസാമിന്‍, സെസാമോള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാനും വീക്കം നിയന്ത്രിക്കാനും സഹായിക്കുന്നു.

ഹൃദയാരോഗ്യം: നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുള്ളതുകൊണ്ട് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.