മലപ്പുറത്ത് ഒരുകോടി രൂപയുടെ കുഴൽ പണം കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം ; ആലപ്പുഴ സ്വദേശിയുൾപ്പടെ രണ്ട് പേർ പിടിയിൽ

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

മലപ്പുറം: മലപ്പുറത്ത് ഒരു കോടി രൂപയുടെ കുഴൽ പണം പിടികൂടി .കാറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവേയാണ് ഒരു കോടി രൂപയുടെ കുഴൽ പണവുമായി രണ്ട് പേർ പൊലീസ് കസ്റ്റഡിയിലായത് . ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ബാസിത്(24) മഹേഷ്(29) എന്നിവരാണ് പിടിയിലായത്.വിവരം ലഭിച്ചതിനെ തുടർന്ന് മേലാറ്റൂരിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കുഴൽ പണം കണ്ടെത്തിയത് .

ഒരു കോടി രൂപയുടെ കുഴൽപ്പണമാണ് കാറിന്റെ രഹസ്യ അറയിൽ നിന്നും കണ്ടെടുക്കുകയായിരുന്നു . ഇവർ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. ആരുടെയും ശ്രദ്ധയിൽ പെടാത്ത രീതിയിലാണ് കാറിനുള്ളിൽ പണം ഒളിപ്പിച്ചിരുന്നത് .സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group