
സ്വന്തം ലേഖിക
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഡൽഹിയിലും പ്രതിഷേധം.
എന്‍എസ്‍യു – കെഎസ്‍യു പ്രവര്‍ത്തകരാണ് കേരള ഹൗസിന് മുന്നില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് കറുത്ത മാസ്ക്ക് ധരിച്ചും പ്ലക്കാര്‍ഡുകളേന്തിയും പ്രതിഷേധ മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ചിത്രമുള്ള ലുക്ക്‌ഔട്ട് നോട്ടീസും പതിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോഴിക്കോട്ടും പ്രതിപക്ഷ സംഘടനകള്‍ കരിങ്കൊടി പ്രതിഷേധം നടത്തി. കാരപറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് എരഞ്ഞിപ്പാലത്ത് പ്രതിഷേധിച്ചത്.
പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉച്ചയ്ക്ക് 3.30ന് ട്രൈപ്പന്‍റ ഹോട്ടലില്‍ നടക്കുന്ന പുസ്തക പ്രകാശനമായിരുന്നു മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ ആദ്യപരിപാടി. ആദ്യ വേദിയില്‍ തന്നെ പ്രതിഷേധവുമായി കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. തുടര്‍ന്ന് നാല് മണിക്ക് ജില്ല സഹകരണ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ഉദ്ഘാടനം നടന്ന വേദിയിലും പ്രതിഷേധക്കാര്‍ എത്തിയരുന്നു.
കോഴിക്കോട് കാരപ്പറമ്പില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാന്‍ എത്തിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. സഹകരണ ആശുപത്രിയിലെ വേദിക്ക് സമീപത്ത് പ്രതിഷേധിക്കാനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെ വേദിക്ക് സമീപത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.