play-sharp-fill
ഭര്‍തൃമാതാവിന്റെ ദുര്‍മന്ത്രവാദം എതിര്‍ത്തതോടെ മര്‍ദ്ദനം; ഉറങ്ങാന്‍ സമ്മതിക്കാതെ അര്‍ദ്ധരാത്രിയിലും മന്ത്രവാദ ചികിത്സ; യുവതി നേരിട്ടത് കൊടിയ പീഡനം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

ഭര്‍തൃമാതാവിന്റെ ദുര്‍മന്ത്രവാദം എതിര്‍ത്തതോടെ മര്‍ദ്ദനം; ഉറങ്ങാന്‍ സമ്മതിക്കാതെ അര്‍ദ്ധരാത്രിയിലും മന്ത്രവാദ ചികിത്സ; യുവതി നേരിട്ടത് കൊടിയ പീഡനം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

സ്വന്തം ലേഖിക

കല്‍പ്പറ്റ: ഭര്‍തൃവീട്ടില്‍ യുവതി മന്ത്രവാദ പീഡനത്തിന് ഇടയായ സംഭവത്തില്‍ വനിതാ കമ്മീഷൻ കേസെടുത്തു.


വയനാട്‌ വാളാട്‌ സ്വദേശിനിയായ യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആണ് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിന്റെ നിലവിലുള്ള സാഹചര്യവും കണ്ടെത്തലുകളും വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വയനാട് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിര്‍ദേശം നല്‍കി.

പനമരം വാളാടിലെ പത്തൊൻപതുകാരി ഭര്‍തൃവീട്ടില്‍ ശാരീരിക പീഡനവും വധശ്രമവും നേരിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. വാളാട്‌ സ്വദേശിനിക്കാണ്‌ മന്ത്രവാദത്തിന്റെ പേരില്‍ അതിക്രൂര പീഡനം നേരിടേണ്ടി വന്നത്‌.

ഒൻപത്‌ മാസങ്ങള്‍ക്ക്‌ മുൻപായിരുന്നു വിവാഹം. പനമരം കൂളിവയലിലെ ഇക്ബാല്‍ എന്നയാളെയാണ്‌ വിവാഹം കഴിച്ചത്‌. അന്നുമുതല്‍ പീഡനങ്ങള്‍ നേരിട്ടുവെന്ന് പെണ്‍കുട്ടി വെളിപ്പെടത്തിയിരുന്നു

ഭര്‍ത്താവിന്റെ മാതാവ് ആയിഷയുടെ ദുര്‍മന്ത്രവാദത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണ്‌ തനിക്ക് ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നത്. നാശത്തിന്റെ കുട്ടികളെ പ്രസവിക്കുമെന്ന് പറഞ്ഞ് ഭര്‍തൃമാതാവ് അടിക്കുകയും ഭര്‍ത്താവ് ഇക്ബാല്‍ നിലത്തേക്ക് തള്ളിയിട്ട് പരിക്കേല്‍പ്പിക്കുയും ചെയ്തു. ഭര്‍ത്താവിന്റെ അടുത്ത ബന്ധുക്കളായ ഷഹര്‍ബാന്‍, ഷമീര്‍ എന്നിവരും മര്‍ദ്ദിച്ചു. ക്രൂര മര്‍ദ്ദനത്ത തുടര്‍ന്ന് താൻ നാലുതവണ ആശുപത്രിയില്‍ ചികിത്സ തേടിയതായും യുവതി പറഞ്ഞു.