
കോട്ടയം: ആഭിചാരവും കൂടോത്രവുമൊക്കെ വലിയ വാർത്തയായി മാറുന്ന ഇക്കാലത്ത് ഇതാ കോട്ടയത്ത് നിന്ന് വീണ്ടുമൊരു കൂടോത്ര കഥ .
കോട്ടയം നഗരസഭയിൽ സീറ്റ് കിട്ടാൻ കൂടോത്രം ചെയ്യാൻ പോയ ഒരു നേതാവിന്റെ കഥയാണ് ഇപ്പോൾ പുറത്തുവന്ന ഏറ്റവും പുതിയ കൂടോത്ര കഥ.
തിരുവഞ്ചൂരിൽ ആഭിചാരകർമങ്ങളുടെ പേരിൽ യുവതിയെ ഉപദ്രവിച്ച സംഭവമുണ്ടായിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. കോട്ടയം നഗരസഭയിൽ സീറ്റ് കിട്ടാൻ കൂടോത്രം ചെയ്യാൻ പോയ നേതാവിന്റെ കഥയിങ്ങനെ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരത്തിലെ ഒരു നേതാവിന്കിട്ടിയ സീറ്റ് തെറിപ്പിച്ച് അത് തനിക്ക് കിട്ടാൻ വേണ്ടിയാണ് ഈ നേതാവ് കായംകുളത്തിന് വണ്ടി കയറിയത്.
കായംകുളത്തുള്ള ഉസ്താദ് കൂടോത്രം നടത്തി പലർക്കും സീറ്റ് ഒപ്പിച്ചു കൊടുത്തിട്ടുമുണ്ട്. കോട്ടയത്ത് സീറ്റ് കിട്ടാൻ പലർക്കും വേണ്ടി ഇദ്ദേഹമാണ് കൂടോത്രം നടത്തുന്നതെന്ന് പരസ്യമായ രഹസ്യമാണ്. കോട്ടയത്തെ സീറ്റ് മോഹികളായ വനിതകളടക്കം പലരും ഉസ്താദിൻ്റെ ഏലസും ധരിച്ചാണ് നടക്കുന്നത്. ഇതിൽ പുറമേ അവിശ്വാസികളായ രാഷ്ട്രീയക്കാരടക്കം എല്ലാ രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരുമുണ്ടെന്ന് ഉസ്താദിനെ കണ്ട് നിരാശനായി മടങ്ങിയ നേതാവ് പറയുന്നു.
വലിയ പ്രതീക്ഷയോടെ കായംകുളത്തെത്തി ഉസ്താദിനെ കണ്ട് വിവരം പറഞ്ഞപ്പോൾ വെട്ടിക്കളയേണ്ട വരുടെയെല്ലാം പേര് വേണമെന്ന് ഉസ്താദ് പറഞ്ഞു.
ഇത്തിരി കടുപ്പത്തിൽ ചെയ്താലും കുഴപ്പമില്ല. ചെലവ് എത്രയായാലും പ്രശ്നമില്ല എന്നൊക്കെ പറഞ്ഞിട്ടും എതിരാളികളുടെ പേര് വേണമെന്ന് ഉസ്താദ് വാശി പിടിച്ചു. എതിരാളികളുടെ പേര് പറഞ്ഞതോടെ ഉസ്താദിൻ്റെ കിളി പോയി. മിക്കവരും സീറ്റ് കിട്ടാനായി താൻ തന്നെ ഏലസ് എഴുതി വിട്ടവർ. ഒരിക്കൽ ചെയ്ത കൂടോത്രത്തിനെതിരേ മറുപണി കൂടോത്രം ചെയ്യാനാകില്ലന്ന് ഉസ്താദ് അറിയിച്ചതോടെ നിരാശനായി നേതാവ് കോട്ടയത്തേക്ക് മടങ്ങി.



