
സ്വന്തം ലേഖിക
തൃപ്പൂണിത്തുറ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്ന യുവതി മരിച്ചു.
ഉദയംപേരൂര്‍ കോവില്‍വട്ടം ബിജു തോമസിൻ്റെ ഭാര്യ ആശ (38) ആണ് മരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധിച്ചതിനെതുടര്‍ന്ന് ഒരു മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിട്ടുമാറാത്ത തലവേദനയെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിന് ചികിത്സയിലിരിക്കയൊണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.
മുമ്പ് കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായിട്ടുണ്ട്. മക്കള്‍: ആല്ട്രിന്, ആന്‍ട്രിയ. സംസ്കാരം നടത്തി.