കറുത്ത പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ ഭക്ഷണം വാങ്ങല്ലേ..! പണി കിട്ടും; കാൻസർ സാധ്യതയ്ക്കും ഹോർമോണ്‍ പ്രവർത്തനം തടസപ്പെടുത്തുന്നതിനും കാരണമായേക്കുമെന്ന് പഠനം…

Spread the love

കോട്ടയം: വിവിധ ഫുഡ് ഡെലിവറി അപ്പുകളില്‍ നിന്ന് ഭക്ഷണം ഓർഡർ ചെയ്തും ഹോട്ടലുകളില്‍ നിന്ന് പാർസല്‍ കൊണ്ടുവരുന്നതുമായ കറുത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ അപകടകാരികളെന്നാണ് പഠനങ്ങള്‍ പറയുന്നത്.

video
play-sharp-fill

കറുത്ത പ്ലാസ്റ്റിക്ക് കൊണ്ടു ഉണ്ടാക്കുന്ന കണ്ടെയ്‌നറുകള്‍, പ്ലേറ്റുകള്‍, കപ്പുകള്‍ എന്നിവയെല്ലാം നാം ധാരാളമായി ഉപയോഗിക്കുന്നവയാണ്. എന്നാല്‍ ടോക്സിക് ഫ്രീ ഫ്യൂച്ചർ, ആംസ്റ്റർഡാമിലെ വ്രിജെ സർവകലാശാല ഗവേഷകർ എന്നിവർ സംയുക്തമായി നടത്തിയ പഠനത്തില്‍ കറുത്ത പ്ലാസ്റ്റിക് ഉപയോഗിച്ച്‌ നിർമിക്കുന്ന ഉത്പന്നങ്ങള്‍ അപകടകാരികളാണെന്ന് പറയുന്നു.

ഉയർന്ന അളവില്‍ ഫ്ലേം-റിട്ടാർഡന്‍റ് കെമിക്കലുകള്‍ അടങ്ങിയിട്ടുള്ള ഇവ കാൻസർ സാധ്യതയ്ക്കും ഹോർമോണ്‍ പ്രവർത്തനം തടസപ്പെടുത്തുന്നതിനും കാരണമായേക്കാമെന്നാണ് പഠനങ്ങളില്‍ പറയുന്നത്.
ടെലിവിഷൻ അടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ റീസൈക്കിള്‍ ചെയ്താണ് ഇങ്ങനെയുള്ള പ്ലാസ്റ്റിക് കണ്ടയ്നറുകള്‍ ഉണ്ടാക്കുന്നതെന്നും ഈ പ്ലാസ്റ്റിക്കുകളില്‍ മാരകമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്ലേം റിട്ടാർഡൻ്റുകള്‍ അടങ്ങിയ റീസൈക്കിള്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് കറുത്ത നിറമാകും പ്രധാനമായും ഉണ്ടാകുക. അതുകൊണ്ടാണ് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഇത്തരം മാരകമായ രാസവസ്തുക്കള്‍ കൂടുതലായി അടങ്ങിയിരിക്കുമെന്ന് കീമോസ്ഫിയർ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.