
സംസ്കാര ചടങ്ങിൽ പങ്കെടുത്തവർക്ക് കൊവിഡ്: 40 പേർക്ക് കൊവിഡ് ബാധിച്ചതോടെ വീട്ടുടമ കുടുങ്ങി
സ്വന്തം ലേഖകൻ
കൊച്ചി: കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത നാട്ടുകാരെ വിളിച്ചുകൂട്ടി സംസ്കാരചടങ്ങിൽ നടത്തിയതോടെ പുലിവാലു പിടിച്ചത് വീട്ടുകാർ അടക്കമുള്ളവർ. സംസ്കാര ചടങ്ങിൽ പങ്കെടുത്തവർ അടക്കം നാല്പതോളം പേർക്ക് ബാധിച്ചതോടെ ആണ് വീട്ടുടമയ്ക്ക് എതിരെ പൊലീസ് കേസെടുത്തത്.
സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും അടക്കമുള്ള 40 ഓളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് വീട്ടുടമയുടെ പേരില്‍ ചെങ്ങമനാട് പൊലീസ് കേസെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്ങമനാട് പഞ്ചായത്തിലെ 18ാം വാര്‍ഡിലാണ് കൊവിഡ് വ്യാപനമുണ്ടായത്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ചായിരുന്നു സംസ്‌കാര ചടങ്ങ് നടത്തിയതെന്ന് ആരോപണമുണ്ട്. പ്രദേശവാസികള്‍ ഭീതിയിലാണ്. ആരോഗ്യവകുപ്പിന്റെ പരാതിയത്തെുടര്‍ന്നാണ് വീട്ടുടമയുടെ പേരില്‍ പൊലീസ് കേസെടുത്തത്.
കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.