ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉത്തരേന്ത്യക്കാർ എത്തുന്നു: കേരളത്തിലെ പ്രാദേശിക നേതാക്കൾ ഹിന്ദി പഠിക്കാൻ നെട്ടോട്ടം .

Spread the love

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി കാര്യമായ മുന്നേറ്റം പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം .
പാർട്ടി വിജയ സാധ്യത വെച്ച്‌ പുലർത്തുന്ന 35 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രവർത്തനം കുറ്റമറ്റതായി മുന്നോട്ട് പോവുക എന്ന ലക്ഷ്യമാണ് ബി ജെ പിക്ക് .

video
play-sharp-fill

പ്രചാരണത്തിനായി ദേശീയ നേതാക്കള്‍ അടക്കമുള്ളവർ എത്തും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്കായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഇതിനോടകം സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.

ജില്ലകളുടേയും നിയോജക മണ്ഡലങ്ങളുടേയും ചുമതലക്കാരായ നേതാക്കള്‍ ശക്തി കേന്ദ്ര ഇൻചാർജ് മാരുടെ അടക്കം യോഗങ്ങളില്‍ പങ്കെടുക്കുന്നു. ഐ ടി – സോഷ്യല്‍ മീഡിയ ടീമിൻ്റെ ഭാഗമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള നേതാക്കള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെ എത്തിയ അതിഥി നേതാക്കളുമായി ആശയ വിനിമയം നടത്താൻ പ്രാദേശിക നേതാക്കളടക്കം ഹിന്ദി പഠിക്കുകയാണ്. അത്യാവശ്യം ഹിന്ദി അറിഞ്ഞിരിക്കുക നല്ലതാണ് എന്ന ചിന്തയാണ് ബി ജെ പി നേതാക്കള്‍ക്ക് .
എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി വൻ വിജയം പ്രതീക്ഷിക്കുന്ന ബി ജെ പി സർവ്വ സന്നാഹങ്ങളുമൊരുക്കി തന്നെയാണ് അങ്കത്തിനിറങ്ങുന്നത്