ശബരിമല സ്വർണക്കൊള്ള;ബി.ജെ.പി.യുടെ രാപകൽ സെക്രട്ടേറിയറ്റ് ഉപരോധം ഇന്ന്;സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും

Spread the love

തിരുവനന്തപുരം: ബി.ജെ.പി ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ രാപകൽ ഉപരോധസമരം നടത്തും.സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.

സ്വർണ്ണക്കൊള്ള നടത്തിയ ദേവസ്വം മന്ത്രി രാജിവെക്കുക,ദേവസ്വം ബോർഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.വൈകിട്ട് തുടങ്ങുന്ന സമരത്തിൽ കാൽ ലക്ഷത്തോളംപേരെ അണിനിരത്താനാണ് നീക്കം.

സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകൾക്ക് മുന്നിലും പ്രവർത്തകർ രാത്രി മുഴുവൻ കുത്തിയിരിക്കും.ശബരിമലയിലുണ്ടായ സ്വർണ്ണമോഷണത്തിൽ കൃത്യമായ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും ഇപ്പോഴത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും പങ്ക് കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ അവരെ സംരക്ഷിക്കാനുള്ള സർക്കാർ നടപടി അംഗീകരിക്കാനാകില്ല.

ദേവസ്വം ബോർഡുകൾ ഭരിക്കുന്ന എല്ലാ ക്ഷേത്രങ്ങളിലും നടന്നത് വൻമോഷണമാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ദേവസ്വം ബോർഡിലെ കഴിഞ്ഞ 30 വർഷത്തെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികളിലൂടെ അന്വേഷിപ്പിക്കുക.സംസ്ഥാനത്തെ എല്ലാ ദേവസ്വം ബോർഡുകളിലും അടിയന്തര സി.എ.ജി. ഓഡിറ്റ് നടത്തുക എന്നീ ആവശ്യങ്ങളാണ് ബി.ജെ.പി മന്നോട്ടുവെക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സരേഷ് അറിയിച്ചു.