video
play-sharp-fill

ബിജെപി സംസ്ഥാന അധ്യക്ഷൻ : ചർച്ചയുടെ വിശദാംശങ്ങൾ ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്ക് കേന്ദ്ര സംഘം കൈമാറും; കെ.സുരേന്ദ്രന്റെ പേരിന് മുൻതൂക്കം

ബിജെപി സംസ്ഥാന അധ്യക്ഷൻ : ചർച്ചയുടെ വിശദാംശങ്ങൾ ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്ക് കേന്ദ്ര സംഘം കൈമാറും; കെ.സുരേന്ദ്രന്റെ പേരിന് മുൻതൂക്കം

Spread the love

 

 

സ്വന്തം ലേഖകൻ

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് ആരെന്ന് ഉടൻ തന്നെ അറിയാം. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയരുന്നത് ഒന്നിലധികം പേരുകളാണ്. അധ്യക്ഷനാരാവണമെന്നു തീരുമാനിക്കാൻ 40 പേരെ ഒറ്റയ്ക്ക് കണ്ട് അഭിപ്രായം ശേഖരിച്ച് തീരുമാനമെടുക്കാനാണ് ദേശീയ വക്താവ് ജി.വി.എൽ. നരസിംഹറാവുവും സംഘടന ജോയിൻറ് സെക്രട്ടറി ശിവപ്രകാശും കേരളത്തിലെത്തിയത്.

കെ.സുരേന്ദ്രൻറെ പേരിനാണ് മുൻതൂക്കം ലഭിച്ചതെങ്കിലും എം.ടി. രമേശിൻറെയും ശോഭാ സുരേന്ദ്രേൻറെയും പേരുകളും പലരും നിർദേശിച്ചു. ആർഎസ്എസ് നേതൃത്വവുമായും ദേശീയ നേതാക്കൾ കൂടിക്കാഴ്ച നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടുത്തെ ചർച്ചയുടെ വിശദാംശങ്ങൾ ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്ക് കേന്ദ്ര സംഘം കൈമാറും. അമിത്ഷായായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്. അടുത്തയാഴ്ച ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷനുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.