
കണ്ണൂർ: തെക്കൻ കേരളത്തില്‍ നിന്നു ഉന്നതനായ നേതാവിൻ്റെ മകൻ പാർട്ടിയിലേക്ക് വരാൻ തന്നോട് ചർച്ച നടത്തിയെന്ന് ബിജെപി ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ.
പാർട്ടിയിലേക്ക് വരുന്നതിനായി നിരവധിയാളുകള്‍ തയ്യാറായിരിക്കുകയാണെന്നും അവർ പറഞ്ഞു.
കെടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണത്തിൻ്റെ ഭാഗമായി കൂത്തുപറമ്പില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കവെയാണ് വെളിപ്പെടുത്തല്‍.
തെക്കൻ കേരളത്തിലെ ഉന്നതനായ ഒരു നേതാവിൻ്റെ മകൻ ഈ കാര്യം തന്നോട് ഫോണില്‍ സംസാരിച്ചു.
ആരു വന്നാലും സ്വീകരിക്കുകയെന്നതാണ് പാർട്ടിയുടെ നയം. കണ്ണൂരിലെ മണ്ണ് മുന്നൂറിലേറെ ബലിദാനികളുള്ളതാണ്. സിപിഎമ്മാണ് ഇവരെയൊക്കെ സൃഷ്ടിച്ചത്. ചെങ്കൊടി പിടിച്ച ആരു

Whatsapp Group 1 | Whatsapp Group 2 |Telegram Group
വന്നാലും പൊളിച്ചടുക്കി കൊണ്ടുപോവുക തന്നെ ചെയ്യും ഇതു ശോഭാ സുരേന്ദ്രൻ്റെ മിടുക്കല്ല. താൻ പിടിച്ച താമര ചിഹ്നമുള്ള കൊടി കണ്ടാണ് മറ്റുള്ള പാർട്ടികളില്‍ നിന്നു ആളുകള്‍ വരുന്നതെന്നും ശോഭ പറഞ്ഞു
.താൻ നിലവാരമില്ലാത്തയാളാണെന്നാണ് ഇപി ജയരാജൻ പറയുന്നത്. പാർട്ടിയില്‍ ചേരാനായി പിന്നെ എന്തിനാണ് ഹോട്ടല്‍ മുറിയിലെ 109ാം നമ്പർ മുറിയില്‍ താനുമായി ചർച്ച നടത്താൻ ഇപി
ജയരാജൻ വന്നതെന്ന് വ്യക്തമാക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. സിപിഎമ്മിൻ്റെ കോട്ടയായ വയലാറിലും പുന്നപ്രയിലും താമര ചിഹ്നത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍
പതിഞ്ഞത്. ആലപ്പുഴയില്‍ നിന്നു ഇപ്പോള്‍ വന്ന ഒരു നേതാവ് മാത്രമല്ല സിപിഎമ്മില്‍ നിന്നു ഒഴുക്കുണ്ടാവുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.