
ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ രാഷ്ട്രീയ, മാധ്യമ ഉപദേഷ്ടാക്കളുടെ ടീമിനെ ചൊല്ലി ബി ജെ പി – ആർ എസ് എസ് തർക്കം മൂക്കുന്നു .
തിരുവനന്തപുരം: ഇക്കണക്കിന് പോയാല്‍ സിദ്ദിഖ് കാപ്പൻ്റെ ദോസ്ത് രാജീവ് ചന്ദ്രശേഖറിൻ്റെ മീഡിയ സെക്രട്ടറിയുമാകും ; തൊഗാഡിയയുടെ ശിഷ്യൻ പൊളിറ്റിക്കല്‍ സെക്രട്ടറിയുമാകും .
ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ രാഷ്ട്രീയ, മാധ്യമ ഉപദേഷ്ടാക്കളുടെ ടീമിനെ ചൊല്ലി ബി ജെ പി – ആർ എസ് എസ് തർക്കം മൂക്കുന്നു .
ഹത്രാസ് കലാപ ഗൂഡാലോചന കേസ് പ്രതി സിദ്ദിഖ് കാപ്പനു സ്വീകരണം നല്‍കിയതിൻ്റെ പേരില്‍ ജന്മഭൂമിയില്‍ അച്ചടക്ക നടപടി നേരിട്ട സന്ദീപ് സോമനാഥിനെ രാജീവ് ചന്ദ്രശേഖറിന്റെ മീഡിയ സെക്രട്ടറിയാക്കാനുള്ള തീരുമാനം വിവാദമായി.
ജന്മഭൂമി ഡല്‍ഹി ബ്യൂറോ ചീഫ് ആയിരുന്ന സന്ദീപ് സോമനാഥിനെ അടുത്തിടെ ജന്മഭൂമി ഓണ്‍ലൈനില്‍ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇക്കാര്യങ്ങളുടെ ഉള്ളുകളികള്‍ അറിയാത്ത രാജീവ് ചന്ദ്രശേഖറിനെ കുടുക്കുന്ന തരത്തിലാണ് പുതിയ ടീം രൂപപ്പെടുത്തുന്നത്.
തൊഗാഡിയയുടെ വി എച്ച് പി കേരള ഘടകം ഭാരവാഹിയായിരുന്ന കോഴിക്കോട് സ്വദേശി ബിജിത്തിനെ രാജീവ് ചന്ദ്രശേഖറിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാനുള്ള നീക്കവും ആർ എസ് എസ് കേരള നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഗാഡിയയുടെ വി എച്ച് പി ദേശീയ ഭാരവാഹിയായിരുന്ന പ്രതീഷ് വിശ്വനാഥനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാക്കണമെന്ന രാജീവ് ചന്ദ്രശേഖറിൻ്റെ താല്‍പര്യം ആർ എസ് എസ് നിരാകരിച്ചിരുന്നു.
എന്നാല്‍ പ്രതീഷ് വിശ്വനാഥൻ ശുപാർശ ചെയ്ത 12 പേരെ പ്രസിഡൻ്റിൻ്റെ ഉപദേശകരായി നിയമിക്കാനാണ് രാജീവ് ചന്ദ്രശേഖറിൻ്റെ നീക്കം. രാജീവ് ചന്ദ്രശേഖറിൻ്റെ ഭാരവാഹി പട്ടികയില്‍ നിന്നു വി.വി. രാജേഷിനെ ഒഴിവാക്കാനായി പോസ്റ്റർ പ്രചരണം നടത്തിയ സംഘമാണ് ഉപദേശകരായി എത്തുന്നതെന്ന വിവരവും ആർഎസ്‌എസ് നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്.
വി.വി. രാജേഷ് ഭാരവാഹിയായാല്‍ സംസ്ഥാന കമ്മിറ്റി ഓഫിസിൻ്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന പേടിയാലാണ് വി എച്ച്‌പി ടീം പോസ്റ്റർ പ്രചരണം നടത്തിയത്. രാജീവ് ചന്ദ്രശേഖറിനെയും വി.വി.രാജേഷിനെയും അകറ്റുകയെന്ന തന്ത്രമാണ് വി എച്ച് പി ടീം പയറ്റുന്നത്. ഫലത്തില്‍ രാജീവ് ചന്ദ്രശേഖറിനെ ഹൈജാക്ക് ചെയ്ത് ആർഎസ് എസിൻ്റെയും ബി ജെ പി സംസ്ഥാന നേതാക്കളുടെയും സ്വാധീനം തകർക്കാനാണ് നീക്കങ്ങള്‍.
ഭാരവാഹി പട്ടികയ്ക്ക് ആർഎസ് എസ് അംഗീകാരം നല്‍കണമെങ്കിലും ഉപദേഷ്ടാക്കളെ സ്വതന്ത്രമായി നിയമിക്കാൻ രാജീവ് ചന്ദ്രശേഖറിന് അധികാരമുണ്ട്. കേരള ബിജെപിയില്‍ പുതിയൊരു അധികാര ധ്രുവീകരണത്തിനു കളമൊരുക്കുകയാണ് പുതിയ നീക്കങ്ങള്‍.