
കോട്ടയം: കോട്ടയത്തെ ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തായതോടെ പ്രവർത്തകർക്കിടയിൽ അസ്വാരസ്യങ്ങളും പിറവിയെടുത്തു.
കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പൂഞ്ഞാറിലും വൈക്കത്തും മുൻ എം.എൽ.എമാരായ പി.സി.ജോർജും കെ.അജിത്തും. പാലായിൽ ഷോൺ ജോർജ്. ബി.ജെ.പിയുടെ ജില്ലയിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രവർത്തകരെ ആവേശത്തിലാക്കി.
കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനെ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാക്കിയതിനതിരെ ബി.ജെ.പി.
ദേശീയ ന്യൂനപക്ഷ മോര്‍ച്ച ഉപാധ്യക്ഷന്‍ നോബിള്‍ മാത്യു രംഗത്തു വന്നു. വെള്ളം കോരുന്നവരും വിറക് വെട്ടുന്നവരും പുറത്തു നില്‍ക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോര്‍ജ് കുര്യന് 20,000 വോട്ടുപോലും കിട്ടില്ലെന്നു നോബിള്‍ മാത്യു പറയുന്നു. താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടു പതിനൊന്നു വര്‍ഷമായി. തനിക്കു ഇക്കുറി കാഞ്ഞിരപ്പള്ളിയില്‍ ജയിക്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു.
എന്നാല്‍, കാഞ്ഞിരപ്പള്ളിയുമായി ഒരു ബന്ധവും ഇല്ലാത്ത ജോര്‍ജ് കുര്യന്‍ അവിടെ വന്നു നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ സ്വന്തം വാര്‍ഡില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന സ്ഥനാര്‍ഥിക്കു എമ്പതു വോട്ട് മാത്രമാണു ലഭിച്ചത്.
കോര്‍കമ്മറ്റി അംഗങ്ങള്‍ അവരുടെ സ്വന്തംസീറ്റുകള്‍ എല്ലാം എടുത്തു. അതില്‍ തന്നെ ഗ്രൂപ്പുണ്ട്. സുരേന്ദ്രന്‍ ഗ്രൂപ്പും കൃഷ്ണദാസ് ഗ്രൂപ്പും വീതം വയ്ക്കും. രാജീവ് ചന്ദ്രശേഖറിന്റെ ഇഷ്ടക്കാരായ കുറേ പേരുണ്ട്. അവര്‍ എല്ലാം സേഫായി. തന്റെ തുടര്‍ന്നുള്ള സമീപനം സുഹൃത്തൃക്കളുമായി ചേര്‍ന്ന് ആലോചിക്കുമെന്നും നോബിള്‍ മാത്യു പറയുന്നു.
കാഞ്ഞിരപ്പള്ളി സീറ്റിലേക്ക് നോബിളിന്റെ പേര് ബി.ജെ.പി. ഒരു ഘട്ടത്തിലും പരിഗണിച്ചരുന്നില്ല. ഇതില്‍ കടുത്ത അസംതൃപ്തി നോബിളിനുണ്ടായിരുന്നു. പിന്നാലെയാണു ജോര്‍ജ് കുര്യന്റെ സ്ഥനാര്‍ഥിത്വം കാഞ്ഞിപ്പള്ളിയില്‍ പ്രഖ്യാപിച്ചത്. ബി.ജെ.പി. എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ വിജയം ലക്ഷ്യമിട്ടാണു ജോര്‍ജ് കുര്യനെ മത്സരിപ്പിക്കുന്നത്.
ചിറക്കടവ്, പള്ളിക്കത്തോട്, വാഴൂര്‍, കറുകച്ചാല്‍ പഞ്ചായത്തുകളില്‍ ബി.ജെ.പിയ്ക്കു ശക്തമായ സ്വാധീനമുണ്ട്. മാത്രമല്ല, മണ്ഡലത്തിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലും വിള്ളല്‍ വീഴ്ത്താനും ജോര്‍ജ് കുര്യനു കരുതുമെന്നു നേതൃത്വം കരുതുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. മണ്ഡലത്തില്‍ 31411 വോട്ടും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 36000 വോട്ടും നേടിയിരുന്നു.



