
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ വികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു.
ജനുവരി 23നാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ലഭിച്ചാൽ നഗരത്തിന്റെ സമഗ്ര വികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീ് ചന്ദ്രശേഖർ അറിയിച്ചിരുന്നു. ഈ വാഗ്ദാനം പാലിച്ചുകൊണ്ടാണ് വികസന രേഖാ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി എത്തുന്നത്.
നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന സമഗ്ര വികസന രേഖയായിരിക്കും നരേന്ദ്രമോദി പ്രഖ്യാപിക്കുക എന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ നൽകുന്ന സൂചന. സെൻട്രൽ സ്റ്റേഡിയത്തിലോ പുത്തരിക്കണ്ടം മൈതാനത്തോ ആയിരിക്കും ചടങ്ങ് സംഘടിപ്പിക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൂടി ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനവും വികസന രേഖ പ്രഖ്യാപനവും എന്നത് ശ്രദ്ധേയമാണ്.
നഗരസഭാ ഭരണം പിടിച്ചെടുത്ത മേൽക്കൈ നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിറുത്താനുള്ള ബി.ജെ.പി തന്ത്രത്തിന്റെ ഭാഗമായി കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വിലയിരുത്തുന്നത്.



