
കോട്ടയം: ഭാരതീയ ജനതാ പാർട്ടി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം പൊൻകുന്നത്ത് ബുധനാഴ്ച നടക്കും. രാവിലെ 9 ന്
ഗൃഹപ്രവേശം.തുടർന്ന്10 ന് നടക്കുന്ന സമ്മേളനത്തില്‍ ഓഫീസിൻ്റെ ഉത്ഘാടനം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിർവ്വഹിക്കും.
ജില്ലാ പ്രസിഡൻ്റ് റോയി ചാക്കോ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്,ദേശീയ നിർവ്വാഹകസമിതിയംഗം പി സി ജോർജ്ജ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.ഷോണ്‍ ജോർജ്,സംസ്ഥാന സെക്രട്ടറി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അശോകൻ കുളനട,മേഖല പ്രസിഡൻ്റ് എൻ ഹരി , വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാല്‍ തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് അടിയന്തരാവസ്ഥ വിരുദ്ധ സമര
പോരാളികളെ സംസ്ഥാന അധ്യക്ഷൻ ആദരിക്കുന്നു.പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫിസിന് എതിർവശത്താണ് പുതിയ ഓഫീസ്.



