ആര്‍എസ്എസിന്‍റെ ദേശീയ വിദ്യാഭ്യാസ ഉച്ചകോടി ഇന്ന് കൊച്ചിയിൽ;ജ്ഞാനസഭ എന്ന പേരിലാണ് മൂന്നു ദിവസം നീളുന്ന സമ്മേളനം നടക്കുന്നത്;;ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും

Spread the love

കൊച്ചി: ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിക്ക് ജ്ഞാനസഭ എന്ന പേരിലാണ് മൂന്നു ദിവസം നീളുന്ന സമ്മേളനം നടക്കുന്നത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.കേന്ദ്ര സര്‍വകലാശാലകളിലെയടക്കം വൈസ് ചാന്‍സലര്‍മാരും യുജിസിയിലെ പ്രമുഖരും സമ്മേളനത്തിന്‍റെ ഭാഗമാകും.

കേരളത്തിലെ അഞ്ചു സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ വിദ്യാഭ്യാസ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവതിന്‍റെ നേതൃത്വത്തിലാണ് സമ്മേളനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group