പത്മജ മത്സരത്തിനിറങ്ങണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ട് ദേശീയ നേതൃത്വം ; തൃശൂരിൽ പത്മജ വേണുഗോപാലിനെയും പാലക്കാട് ശോഭ സുരേന്ദ്രനെയും മത്സരിപ്പിക്കാനൊരുങ്ങി ബി ജെ പി

Spread the love

തിരുവനന്തപുരം : തൃശൂരിൽ  ബിജെപി സ്ഥാനാർത്ഥിയായി പത്മജ വേണുഗോപാലിനെയും പാലക്കാട് ശോഭ സുരേന്ദ്രനെയും മത്സരിപ്പിക്കാൻ ബി ജെ പി നീക്കം.

video
play-sharp-fill

പത്മജ മത്സരത്തിനിറങ്ങണമെന്ന് സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടെന്നാണ് വിവരം.കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കും പത്മജയെ തൃശൂരില്‍ മത്സരിപ്പിക്കാനാണ് താല്‍പര്യം. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥി എന്ന ലേബലില്‍ തന്നെയായിരിക്കും പത്മജയെ തൃശൂരില്‍ എത്തിക്കുന്നത്. എ ക്ലാസ് മണ്ഡലമായി ബിജെപി എല്ലാ കാലത്തും പരിഗണിക്കുന്ന സീറ്റാണ് തൃശൂർ.

നേരത്തെ പത്മജയെ ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു നേതൃത്വം അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ തൃശൂരില്‍ ശക്തയായ ഒരു സ്ഥാനാർത്ഥി വേണമെന്ന ആവശ്യം മുൻനിർത്തിയാണ് ബിജെപിയുടെ നീക്കം. പിന്നില്‍ നിന്ന് കുത്തിയവരുടെയും കാലു വാരിയവരുടെയും പേരെടുത്തു പറഞ്ഞാണ് 2024 മാർച്ച്‌ ഏഴിന് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രകാശ് ജാവദേക്കറില്‍ നിന്ന് പത്മജാ വേണുഗോപാല്‍ അംഗത്വം സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലടക്കം ബിജെപി മികച്ച പ്രകടനം കാഴ്ചവച്ച മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറും, കഴക്കൂട്ടത്ത് വി മുരളീധരനുമാണ് സാദ്ധ്യത. മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രൻ, പാലക്കാട് കായംകുളം സീറ്റുകളില്‍ ശോഭ സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്.