ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത് പത്തോളം മണ്ഡലങ്ങളില്‍; ബിജെപിയുടെ മൂന്നാം പട്ടിക ഉടൻ

Spread the love

തിരുവനന്തപുരം: ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക വൈകാതെ പ്രഖ്യാപിക്കും. പത്തോളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്.

video
play-sharp-fill

ഇതുവരെ 86 മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളെ രണ്ട് ഘട്ടമായി പ്രഖ്യാപിച്ചത്. തിരുവനന്തപുരം , മാവേലിക്കര അടക്കം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികള്‍ ആരെന്ന് അറിയേണ്ടത്.

അതേസമയം, തിരുവനന്തപുരം സീറ്റിലെ ഇടത് സ്ഥാനാർത്ഥിയെ ഇന്ന്‌ നിശ്ചയിക്കും. പൊതുസ്വാതന്ത്രനെ തീരുമാനിക്കാൻ സിപിഎം ജനാധിപത്യ കേരള കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീരുമാനം വൈകരുതെന്നു സിപിഎം ജില്ലാ നേതൃത്വം ആന്റണി രാജു ഉള്‍പ്പെടെയുള്ളവരെ അറിയിച്ചു. മുൻ മന്ത്രി വി.സുരേന്ദ്രൻ പിള്ള ആര്‍ജെഡി വിട്ട് മത്സരിക്കാൻ തയ്യാറായി വന്നെങ്കിലും ഇടത് സ്വാതന്ത്രനാകാൻ ഇടയില്ല. മണ്ഡലത്തില്‍ ബിജെപിക്കും സ്ഥാനാർഥി ആയിട്ടില്ല. യുഡിഎഫിനായി സിഎംപിയുടെ സിപി ജോണ്‍ ആണ് തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിക്കുന്നത്.