
“കേരളത്തില്‍ ഇത്തവണയും വലിയ പ്രതീക്ഷയാണ് ബിജെപിക്ക്,ഇത്തവണ ബിജെപി 5 സീറ്റില്‍ ജയിക്കും,അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളുണ്ടാകും”;പ്രകാശ് ജാവദേക്കര്‍.
സ്വന്തം ലേഖിക
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 5 സീറ്റുകളില്‍ വിജയിക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവ്ദേക്കര്‍.കേരളത്തിലെ ക്രൈസ്തവര്‍ ബിജെപിയില്‍നിന്നും അകന്നിട്ടില്ല. ചില്ലി കാശിന് വേണ്ടി വിലപേശല്‍ നടത്തുന്നവരല്ല കേരളത്തിലെ ക്രൈസ്തവരെന്നും റബര്‍ വിലയുമായി ബന്ധപ്പെട്ട ചോദ്യത്തോട് ജാവ്ദേക്കര്‍ പ്രതികരിച്ചു. മോദി തിരുവനന്തപുരത്തു മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ജാവ്ദേക്കര്‍ തള്ളുന്നില്ല
കേരളത്തില്‍ ഇത്തവണയും വലിയ പ്രതീക്ഷയാണ് ബിജെപിക്ക്. പൂജ്യത്തില്‍നിന്നും അഞ്ചിലേക്ക് സീറ്റുകളുയരുമെന്നാണ് പ്രകാശ് ജാവ്ദേക്കര്‍ പറയുന്നത്. പുതുമുഖങ്ങളും പ്രമുഖരും തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലെത്തും, അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളുമുണ്ടാകും.കൃസ്ത്യൻ വിഭാഗം പാര്‍ട്ടിയില്‍നിന്ന് അകന്നിട്ടില്ല. മലയോര കര്‍ഷകരുടേതടക്കം പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും, വലിയ പ്രഖ്യാപനങ്ങള്‍ കേരളത്തെ കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.മണിപ്പൂര്‍ കലാപം ഉയര്‍ത്തിക്കാട്ടിയുള്ള കോണ്‍ഗ്രസിന്‍റേയും ഇടതിന്‍റേയും പ്രചാരണം ഫലം കാണില്ലെന്നും ജാവ്ദേക്കര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
