ബി.ജെ.പി യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു..
സ്വന്തംലേഖകൻ
ബി.ജെ.പി യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ചൊവ്വാഴ്ച മുതല്‍ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വിവരം.വെബ്‌സൈറ്റിന്റെ ഹോം പേജില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ജര്‍മന്‍ ചാന്‍സലറായിരുന്ന ഏഞ്ചല മെര്‍ക്കലിന്റേയും ചിത്രമാണ് തുടക്കത്തില്‍ കണ്ടത്. എന്നാല്‍ സൈറ്റിനകത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. സൈറ്റിന ത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ ‘വി വില്‍ ബി ബാക്ക് സൂണ്‍’ എന്നാണ് കാണിക്കുന്നത്. സൈറ്റ് ലഭ്യമാകാത്തതില്‍ ക്ഷമ ചോദിക്കുന്നുമുണ്ട്.ഹാക്ക് ചെയ്യപ്പെട്ട ബിജെപി വെബ്‌സൈറ്റിന്റെ ചിത്രം കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍പേഴ്‌സണ്‍ ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തു.
Third Eye News Live
0