വികസനം അടക്കമുള്ള വിഷയങ്ങളുയര്‍ത്തിട്ടും ബിജെപിക്ക് നേടാനായത് 6,558 വോട്ടുകള്‍ ; പോള്‍ ചെയ്ത വോട്ടിന്റെ 16.7% വോട്ടുകള്‍ പോലും നേടിയില്ല ; കെട്ടിവെച്ച പണം പോലും തിരികെ കിട്ടാതെ ബിജെപി

Spread the love

കോട്ടയം: വികസനം അടക്കമുള്ള വിഷയങ്ങളുയര്‍ത്തി പ്രചാരണം നടത്തിയിട്ടും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേടാനായത് 6,558 വോട്ടുകള്‍ മാത്രം.ബിജെപി 2021-ല്‍ നേടിയതിനേക്കാള്‍ 5136 വോട്ടിന്റെ കുറവാണ് ഇത്തവണയുണ്ടായത്.

video
play-sharp-fill

വോട്ട് ശതമാനം 8.87ല്‍ നിന്ന് 5.02ലേക്ക് കൂപ്പുകുത്തി. ഇതോടെ ഉപതിരഞ്ഞെടുപ്പില്‍ കെട്ടിവെച്ച പണം ബിജെപിക്ക് തിരികെ കിട്ടില്ല. പോള്‍ ചെയ്ത വോട്ടിന്റെ 16.7% വോട്ടുകള്‍ നേടാൻ സാധിക്കാത്ത സാഹചര്യത്തിലാണിത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് പുതുപ്പള്ളി അവികസിത മണ്ഡലമാണെന്ന ആരോപണം ഉയര്‍ത്തിയത്. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷൻകൂടിയായ ലിജിൻ ലാല്‍ ആയിരുന്നു പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ഥി. ഇടത് വലതു മുന്നണികള്‍ ക്കെതിരായിട്ടുള്ള രാഷ്ട്രീയ പോരാട്ടമായിട്ടാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ ബിജെപി കാണുന്നതെന്ന് ലിജിൻ ലാല്‍ പ്രതികരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയപരമായിരിക്കും പ്രചാരണം. വ്യക്തികളെ കേന്ദ്രീകരിച്ചുള്ള പ്രചാരണം ബി.ജെ.പി മുന്നോട്ട് കൊണ്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.