play-sharp-fill
ബി ജെ പി വില്ലേജോഫീസ് ധർണ്ണ

ബി ജെ പി വില്ലേജോഫീസ് ധർണ്ണ

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: ഇടതുപക്ഷ സർക്കാർ സൃഷ്ടിച്ചതാണ് പ്രളയ ദുരന്തം.പ്രളയദുരന്തം ജുഡീഷ്യൽ അന്വേഷണത്തിന് വിധേയമാക്കണം.പ്രത്യേക അക്കൗണ്ടിൽ ദുരിതാശ്വാസ നിധി സൂക്ഷിക്കണം എന്ന ഹൈക്കോടതി നിർദ്ദേശം അട്ടിമറിച്ചു. ഇതനുവദിക്കാനാവില്ല.ബിജെപി ടൗൺ നോർത്ത് കമ്മിറ്റി വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജാഫിസിനു മുൻപിൽ ധർണ്ണ സമരം നടത്തി. ബി ജെ പി ടൗൺ നോർത്ത് പ്രസിഡന്റ് രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഗവൺമെന്റ് പ്രഖ്യാപിച്ച 10000 രൂപ ദുരിത ബാധിതർക്ക് നൽകിയിട്ടില്ല. വിവേചനരഹിതമായി ആനുകുല്യങ്ങൾ ലഭ്യമാക്കാകാൻ ഇടത് സർക്കാരിന് സാധിക്കുന്നില്ല. ധർണ്ണ ഉത്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന സമിതി അംഗം എൻ പി കൃഷ്ണകുമാർ പറഞ്ഞു. സംസ്ഥാന സമിതി അംഗം എം ബി രാജഗോപാൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി ആർ മഞ്ജീഷ്, മണ്ഡലം ട്രഷറർ ആർ ഉണ്ണികൃഷ്ണപിള്ള, കൗൺസിലർമാരായ ബിന്ദു വിജയകുമാർ ,രമ മനോഹരൻ,ഒ ബി സി മോർച്ച ജില്ല ജനറൽ സെക്രട്ടറി എം പി രവി, പി മുരളീധരൻ,ഗോപി നല്ലൂർപടവ് ,അഡ്വ: രോഹിത്,ജയറാം വാഴപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.