play-sharp-fill
സാക്ഷര കേരളത്തിന് തലകുനിക്കാം : ബിജെപി അനുഭാവിയായ ആദിവാസി ഉള്ളാടൻ കുടുംബത്തിന് അരിയും സാധനങ്ങളും നിഷേധിച്ച് പഞ്ചായത്ത് അധികൃതർ; നിങ്ങൾക്ക് ഉള്ള ഭക്ഷണ സാധനങ്ങൾ മോദി കൊണ്ടുവന്ന് ഇറക്കി തരുമെന്ന് പരിഹാസം; മുഴുപ്പട്ടിണിയിലായി കുടുംബം

സാക്ഷര കേരളത്തിന് തലകുനിക്കാം : ബിജെപി അനുഭാവിയായ ആദിവാസി ഉള്ളാടൻ കുടുംബത്തിന് അരിയും സാധനങ്ങളും നിഷേധിച്ച് പഞ്ചായത്ത് അധികൃതർ; നിങ്ങൾക്ക് ഉള്ള ഭക്ഷണ സാധനങ്ങൾ മോദി കൊണ്ടുവന്ന് ഇറക്കി തരുമെന്ന് പരിഹാസം; മുഴുപ്പട്ടിണിയിലായി കുടുംബം

സ്വന്തം ലേഖകൻ

ആലപ്പുഴ: ബിജെപി അനുഭാവിയായ കുടുംബത്തിന് അരിയും സാധനങ്ങളും നിഷേധിച്ച് പഞ്ചായത്ത് അധികൃതർ. ആലപ്പുഴ വില്ലേജിൽ ചേർത്തല താലൂക്കിൽ പാണാവള്ളി ഗിരിജൻ കോളനിയിലുള്ള ആദിവാസി ഉള്ളാടൻ കുടുംബത്തിനാണ് വിതരണം ചെയ്ത ആവശ്യ സാധനങ്ങൾ പഞ്ചായത്ത് അധികൃതർ നിഷേധിച്ചത്.

 

അരിയും ,ഭക്ഷണ സാധനങ്ങളും ഒരു കുടുംബത്തിന് മാത്രം നൽകിയില്ല.നിങ്ങൾക്ക് ഉള്ള ഭക്ഷണ സാധനങ്ങൾ മോദി കൊണ്ടുവന്ന് ഇറക്കി തരുമെന്ന് അധികൃതർ പരിഹസിച്ചു. ജാതി പറഞ്ഞും ഇവരെ അപമാനിച്ചെന്ന് ഇവർ വീഡിയോയിൽ പങ്കുവയ്ക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെയ്‌സ് ബുക്കിൽ വീഡിയോയിൽ പറയുന്നത് ഇങ്ങനെ……………

ഞാനും എന്റെ മക്കളും ഉള്ളാടൻ മാരാണ് പാണാവള്ളി പഞ്ചായത്തിൽ നിന്നും എല്ലാവർക്കും, അരി വിതരണം ചെയ്തിട്ടും എനിക്കും എന്റെ മക്കൾക്കും ഒരു പിടി അരി പോലും തന്നില്ല. ഇന്ന് എന്റെ മക്കൾ മുഴുവൻ പട്ടിണിയിലാണ്. ഇന്ന് അരിയും സാധനവും കൊണ്ടു വന്നപ്പോൾ എന്റെ മക്കൾ വളരെ ഒരുപാടു സന്തോഷിച്ചു.

 

അമ്മ ചോറു വച്ചു തരുമല്ലോ എന്നു പറഞ്ഞു ഒരു പാടു സന്തോഷിച്ചു. അവർ ഒരു മണി അരി പോലും തരാതെ പോയി. ഞങ്ങളുടെ കുടുംബത്തിനു മാത്രമാണ് ഒറ്റപ്പെടുത്തി കൊണ്ടാണ് ഈ പ്രവണത. പണാവള്ളി പഞ്ചായത്തിലെ മെമ്പറും പ്രസിഡന്റെും എസ്.ടി പ്രമോട്ടറുമാണ് അരി വിതരണത്തിനു എത്തിയത്.

 

എന്തുകൊണ്ടു തങ്ങൾക്ക് അരിയില്ലാത്തത് എന്ന് ചോദിപ്പോൾ നിങ്ങൾ ബിജെപിക്കാരാണ് അതുകൊണ്ടു പ്രധാനമന്ത്രി നരേന്ദ്രമോദികൊണ്ടു ഇറക്കി തരുമെന്നും മറുപടി ലഭിച്ചു. ഇവരുടെ കുട്ടികൾ ഉൾപ്പെടെ എല്ലാവരും കഞ്ഞിവെള്ളമാണ് നിലവിൽ കുടിക്കുന്നത്. ഞങ്ങൾക്ക് എന്തു ചെയ്യണമെന്നും അറിയില്ല .

 

കുട്ടി നേരെ ഭക്ഷണം കഴിച്ചിട്ട് രണ്ടാഴ്ചയായി.ജാതിപരമായി കളിയാക്കി ആക്ഷേപിച്ചാണ് പോയത്. ഇതിനു മുമ്പും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് അന്ന് ഞങ്ങൾക്ക് പോയി ആരോടെലും ചോദിച്ചു വാങ്ങി കഴിക്കാൻ സാധിക്കുമായിരുന്നു. ഒന്നും ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ കുടുംബ ഇങ്ങനെ കിടക്കുകയാണ്.

 

ഇത് കാണുന്ന സന്മനസുള്ളവർ സഹായിക്കണം. കുഞ്ഞുങ്ങൾക്കു വേണ്ടി സഹായിക്കണം. പാർട്ടി പറയുന്നവർക്കേ സാധനം കൊടുക്കു. എന്തു പറഞ്ഞു ചെന്നാലും ബി.ജെപിക്കാർ ആണെന്നു പറഞ്ഞു ഓടിക്കുകയാണ്.