video
play-sharp-fill

കോട്ടയത്തെ ബിജെപി സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്‍ ആരാണെന്ന് ബിജെപിക്കാര്‍ക്ക് പോലും അറിയില്ല; നാലാളറിയുന്നതും ജനപിന്തുണയുള്ളതുമായ ടിഎന്‍ ഹരികുമാര്‍, നാരായണന്‍ നമ്പൂതിരി തുടങ്ങിയവരെ വെട്ടിയതാര്?; ബിജെപി കോട്ടയം മണ്ഡലത്തില്‍ തവിടുപൊടിയാകുമെന്ന് പ്രവര്‍ത്തകര്‍

കോട്ടയത്തെ ബിജെപി സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്‍ ആരാണെന്ന് ബിജെപിക്കാര്‍ക്ക് പോലും അറിയില്ല; നാലാളറിയുന്നതും ജനപിന്തുണയുള്ളതുമായ ടിഎന്‍ ഹരികുമാര്‍, നാരായണന്‍ നമ്പൂതിരി തുടങ്ങിയവരെ വെട്ടിയതാര്?; ബിജെപി കോട്ടയം മണ്ഡലത്തില്‍ തവിടുപൊടിയാകുമെന്ന് പ്രവര്‍ത്തകര്‍

Spread the love

ഏ.കെ. ശ്രീകുമാർ

കോട്ടയം: ആരാണ് മിനര്‍വ മോഹന്‍? കോട്ടയം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ് കെട്ടിയിറക്കിയ പുതുമുഖം. പ്രവര്‍ത്തകര്‍ക്ക് പോലും അറിയാത്ത സ്ഥാനാര്‍ത്ഥിക്കെതിരെ സാധാരണക്കാരായ ബിജെപി അനുഭാവികള്‍ ഉള്‍പ്പെടെ രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക്‌ ചൂട്പിടിച്ച് തുടങ്ങിയിട്ടും കേട്ട്‌കേള്‍വി പോലുമില്ലാത്ത സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വെയില്‍ കൊള്ളേണ്ട ഗതികേടിലാണ് പ്രവര്‍ത്തകര്‍.

കോട്ടയം ജില്ലയില്‍ നാഥനില്ലാക്കളരിയല്ല ഭാരതീയ ജനതാ പാര്‍ട്ടി. നാല്‍പ്പത് വര്‍ഷക്കാലം കൗണ്‍സിലറും മുന്‍ നഗരസഭാ ചെയര്‍മാനും ആയിരുന്ന കെആര്‍ജി വാര്യരെ പരാജയപ്പെടുത്തി, കോട്ടയത്തെ കോണ്‍ഗ്രസിന്റെ കുത്തകമണ്ഡലം പിടിച്ചെടുത്ത ചരിത്രമുള്ളയാളാണ് ടിഎന്‍ ഹരികുമാര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപിയുടെ സംസ്ഥാന വക്താവും ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യവും  ബിജെപിയുടെ സമരങ്ങളിലെ മുൻനിര നേതാവുമാണ്  അഡ്വ. നാരായണന്‍ നമ്പൂതിരി. മൂന്ന് മാസം മുന്‍പ് നടന്ന പ്രതിഷേധ സമരത്തിലും പൊലീസ് നാരായണന്‍ നമ്പൂതിരിയെ നിഷ്ഠൂരം തല്ലിച്ചതച്ചിരുന്നു.

പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി സമരപരിപാടികളിലുള്‍പ്പെടെ സജീവമായി നിന്ന്, ജില്ലയില്‍ ബിജെപിയുടെ മുഖമായ് തീര്‍ന്ന നേതാക്കളാണ് ടിഎന്‍ ഹരികുമാര്‍, നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍. നാടറിയുന്ന നാട്ടുകാരറിയുന്ന ഇവരെയൊക്കെ തഴഞ്ഞാണ് ജില്ലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മിനര്‍വ മോഹനെ കെട്ടിയിറക്കിയത്.

കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി ടിഎന്‍ ഹരികുമാര്‍ തന്നെ എത്തും എന്ന പ്രതീക്ഷയിലായിരുന്നു പ്രവര്‍ത്തകരും അനുഭാവികളും. കാരണം 43 പേരില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 37 പേരും പിന്തുണച്ചത് ഹരിയെയായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി ലിസ്റ്റില്‍ വന്നത് മിനര്‍വ മോഹന്‍ എന്ന പേര്. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന സാഹചര്യത്തിലാണ് കോട്ടയത്ത് പാര്‍ട്ടിക്ക് ഈ ഗതികേട് വന്നത് എന്നാണ് നേതാക്കളും അണികളും ഒരേസ്വരത്തില്‍ പറയുന്നത്.

Tags :