video
play-sharp-fill

മാങ്ങാ പറിച്ചിട്ടല്ല ബിജെപിക്കാര്‍ ജയിലില്‍ പോയത്…! ‘സി ഐ യൂണിഫോമില്‍ അല്ലായിരുന്നെങ്കില്‍ ശവം ഒഴുകി നടന്നേനെ’; കൊലവിളി പ്രസംഗവുമായി യുവമോര്‍ച്ച ബിജെപി നേതാക്കള്‍

മാങ്ങാ പറിച്ചിട്ടല്ല ബിജെപിക്കാര്‍ ജയിലില്‍ പോയത്…! ‘സി ഐ യൂണിഫോമില്‍ അല്ലായിരുന്നെങ്കില്‍ ശവം ഒഴുകി നടന്നേനെ’; കൊലവിളി പ്രസംഗവുമായി യുവമോര്‍ച്ച ബിജെപി നേതാക്കള്‍

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: കൊലവിളി പ്രസംഗവുമായി യുവമോര്‍ച്ച – ബിജെപി നേതാക്കള്‍.

യുവമോര്‍ച്ച പ്രവര്‍ത്തകനെ മര്‍ദിച്ച നടക്കാവ് സി ഐക്കെതിരെയാണ് ബിജെപി നേതാക്കള്‍ വധഭീഷണി മുഴക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടക്കാവ് സി ഐ യൂണിഫോമില്‍ അല്ലായിരുന്നെങ്കില്‍ ശവം ഒഴുകി നടന്നേനെ എന്നാണ് ബിജെപി ജില്ലാ സെക്രട്ടറി റിനീഷ് പ്രസംഗിച്ചത്.

ജയില്‍വാസം അനുഭവിക്കുന്ന ബിജെപിക്കാര്‍ മാങ്ങാ പറിച്ചിട്ടല്ല ജയിലില്‍ പോയതെന്നും റിനീഷ് പ്രസംഗിച്ചു.

കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൂടിയാണ് റിനിഷ്. സി ഐ ജിജീഷിന്‍റെ കൈ വെട്ടിമാറ്റും എന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം മോഹനനും പറഞ്ഞു.