പള്ളിക്കത്തോട് ഇരുട്ടിൽ ;ബിജെപി പള്ളിക്കത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച് നടത്തി

Spread the love

കോട്ടയം: പള്ളിക്കത്തോട് ഭാഗത്ത് തുടർച്ചയായി വൈദ്യതി മുടങ്ങുന്ന
തിൽ ബിജെപി പള്ളിക്കത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച് നടത്തി.വൈദ്യുതി വിതരണം ഉറപ്പാക്കുക, ശ്വാശ്വത പരിഹാരം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ച്‌ നടത്തിയത് .

video
play-sharp-fill

ബിജെപി പഞ്ചായത്ത് അധ്യക്ഷൻ ദിപിൻ സുകുമാർ അധ്യക്ഷത വഹിച്ചു. വാഴൂർ മണ്ഡലം ജനറൽ സെക്രട്ടറി ഹരികുമാർ ഉത്ഘാടനം ചെയ്തു. രോഗികൾക്കും, വ്യാപരികൾക്കും, പൊതു ജനങ്ങൾക്കും ഉണ്ടാകുന്ന ദുരിതം അധികൃതർ കണ്ടില്ലന്ന് നടിച്ചാൽ ബിജെപി യുടെ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ കെ;വിപിനചന്ദ്രൻ, ബിജെപി വാഴൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ എം കെ ശിവദാസ്, മെമ്പർമാരായ അനിൽ കുമാർ വീട്ടിക്കൽ, അശ്വതി സതീഷ്, ആശ ഗിരീഷ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്‌മാരായ ഗിരീഷ് കുമാർ, ആദർശ് കെ ആർ പഞ്ചായത്ത് സെക്രട്ടറി രാഹുൽ ആർ നായർ, സജി വള്ളോത്യമല, രതീഷ് പുറത്തിട്ട, ഷിനു ഇ നായർ തുടങ്ങിയവർ പങ്കെടുത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group