ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് കൊല്ലത്ത്; ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുക്കും; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കം ചര്‍ച്ചയാകും

Spread the love

കൊല്ലം: ബിജെപി സംസ്ഥാന സമിതി യോഗം ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ സാന്നിധ്യത്തില്‍ ഇന്ന് കൊല്ലത്ത് ചേരും.

പുതിയ സംസ്ഥാന സമിതിയുടെ ആദ്യ യോഗമാണ് നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ യോഗത്തില്‍ ചർച്ച ചെയ്യും.

നേരത്തെ തന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ കേരള പ്രവർത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിൻ്റെ പുരോഗതിയടക്കം വിലയിരുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളില്‍ ഭിന്നാഭിപ്രായമുണ്ട്. എയിംസ് ആലപ്പുഴയില്‍ തന്നെ വേണമെന്ന ആവശ്യം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉന്നയിക്കുമ്പോള്‍ സംസ്ഥാന നേതാക്കള്‍ ഇതിനെ എതിർക്കുകയാണ്.

എയിംസ് എവിടെ വന്നാലും മതിയെന്ന നിലപാടിലാണ് നേതാക്കള്‍. ഇക്കാര്യങ്ങളും സംസ്ഥാന സമിതി യോഗത്തില്‍ ചർച്ചയായേക്കും.