പുറത്താണെന്ന് സൂചന..! അമിത് ഷായുടെ പരിപാടിയുടെ പുറത്ത് നിന്നുള്ള സെല്‍ഫിയുമായി മുൻ വക്താവ്‌; ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയില്‍ അതൃപ്തി പുറത്തേക്ക്

Spread the love

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയിലെ അതൃപ്‌തി പുറത്തേക്ക്.

പുറത്താണെന്ന് സൂചിപ്പിച്ച്‌ വക്താവായിരുന്ന യുവരാജ് ഗോകുലിന്റെയും ഉല്ലാസ് ബാബുവിന്റെയും ഫെയിസ്ബുക്ക് പോസ്റ്റ്. അമിത് ഷായുടെ പരിപാടിക്ക് പുറത്ത് നിന്നുള്ള സെല്‍ഫിയാണ് യുവരാജ് ഗോകുല്‍ പോസ്റ്റ് ചെയ്തത്.

അതേസമയം ഉള്ളത് കൊണ്ട് തൃപ്തിപ്പെടണമെന്ന് അമ്മ പറഞ്ഞ വാചകമാണ് ഉല്ലാസ് ബാബു പോസ്റ്റ് ചെയ്തത്. ബിജെപി വക്താവ് പട്ടികയില്‍ നിന്നും പുറത്തായതിന് പിന്നാലെയാണ് ഇരുവരുടെയും പോസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ച ബിജെപി ഭാരവാഹി പട്ടികയില്‍ എതിർപ്പ് രൂക്ഷമാണ്. മുൻ ഭാരവാഹികളായ വി മുരളീധരൻ, കെ.സുരേന്ദ്രൻ എന്നിവരുടെ അനുകൂലികളെ പൂർണ്ണമായും തഴഞ്ഞാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തില്‍ അമർഷം രേഖപ്പെടുത്തി പരസ്യ നിലപാടിലേക്ക് കടക്കുകയാണ് നേതാക്കള്‍.

വി.മുരളീധരൻ പക്ഷക്കാരനായ പി.ആർ ശിവശങ്കരൻ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റടിച്ചിരുന്നു. ഇന്ന് അമിത് ഷാ പങ്കെടുക്കുന്ന നിർവാഹക സമിതി യോഗത്തിന് തൊട്ടുമുൻപായിരുന്നു. ഇതിനിടെ ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഓഫീസിന് മുന്നില്‍ വൃക്ഷത്തൈ നട്ട് നാട മുറിച്ചായിരുന്നു ഓഫീസ് ഉദ്ഘാടനം.