ബിജെപിയുടെ ആദ്യ ‘പണി’ മുൻ മേയര്‍ക്ക്; വി കെ പ്രശാന്ത് എംഎല്‍എ ഓഫീസ് ഒഴിയണമെന്ന് ശ്രീലേഖ

Spread the love

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എയും മുൻ മേയറുമായ വികെ പ്രശാന്ത് ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവർത്തിക്കുന്ന എംഎല്‍എ ഓഫീസ് ഒഴിയണമെന്ന് കൗണ്‍സിലറായ ആർ ശ്രീലേഖ ആവശ്യപ്പെട്ടു.

video
play-sharp-fill

തിരുവനന്തപുരം കോർപറേഷനില്‍ ബിജെപി ഭരണം പിടിച്ച്‌ അധികാരത്തിലേറിയതിന് പിന്നാലെയാണ് ഈ ആവശ്യം. ഫോണില്‍ വിളിച്ച ശ്രീലേഖ പ്രശാന്തിനോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു. തന്റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.

എന്നാല്‍ നിയമസഭ കാലാവധി കഴിയും വരെ തുടരാൻ പത്ത് മാസം മുമ്ബ് തന്നെ കോർപറേഷന് കത്ത് നല്‍കിയതായി പ്രശാന്ത് മറുപടി നല്‍കി. എല്‍.ഡി.എഫ് ഭരണകാലത്ത് കൗണ്‍സില്‍ വാടക നിശ്ചയിച്ച്‌ നല്‍കിയ കെട്ടിടം ഒഴിപ്പിക്കാൻ ബിജെപിക്ക് ഭൂരിപക്ഷമുള്ള പുതിയ കൗണ്‍സില്‍ തീരുമാനിച്ചാല്‍ എംഎല്‍എക്ക് ഓഫീസ് ഒഴിയേണ്ടി വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group