ശോഭ കെടാതിരിക്കാൻ ഫോർമുലകളുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം : ശോഭാ സുരേന്ദ്രനെ ഒറ്റപ്പെടുത്തി വിഭാഗീയതയെ നേരിടാൻ ഔദ്യോഗിക പക്ഷത്ത് നീക്കം ; മുകുന്ദനെ നേതൃത്വ നിരയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് റിപ്പോർട്ടുകൾ ;ഇടഞ്ഞുനിൽക്കുന്ന പി.എം വേലായുധനെ അനുനയിപ്പിക്കാൻ പരിവാർ ഇടപെടലും
സ്വന്തം ലേഖകൻ
കൊച്ചി: ബിജെപി. സംസ്ഥാന ഘടകത്തിൽ ഉണ്ടായിരുന്ന ചേരിപ്പോര് മറ നീക്കിഅതിശക്തമാവുകയാണ്. ഇതിനിടെ ശോഭാ സരേന്ദ്രനെ ഒറ്റപ്പെടുത്തി വിഭാഗീയതയെ നേരിടാൻ കേരളാ ബിജെപിയിലെ ഔദ്യോഗിക പക്ഷത്ത് നീക്കം ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ കുറ്റപ്പെടുത്തി പരസ്യപ്രതികരണവുമായി എത്തിയ മുതിർന്ന നേതാവ് പി.എം. വേലായുധനെ ഒപ്പം നിർത്താൻ സംഘപരിവാറിന്റെ തന്നെ ഇടപെടലും ഉണ്ടാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിപി മുകുന്ദനെ നേതൃത്വത്തിലേക്ക് തിരികെ കൊണ്ടു വരാനും ശ്രമം നടക്കുന്നുണ്ട്. തങ്ങളുടെ നേതാവായി മുകുന്ദനെ ഉയർത്തിക്കാട്ടാൻ ബിജെപിയിലെ ഒരു വിഭാഗം ശ്രമിച്ചിരുന്നു.
ശോഭാ സരേന്ദ്രനെ അനുനയിപ്പിക്കാൻ ബിജെപി ദേശീയ നേതൃത്വം എത്തുമെന്നാണ് ആർ എസ് എസിന്റെ പ്രതീക്ഷ. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സരേന്ദ്രൻ കഴിഞ്ഞദിവസം സരേന്ദ്രനെതിരേ ദേശീയ നേതൃത്വത്തിനു പരാതിനൽകിയതിന് പിന്നാലെയാണ് പി.എം. വേലായുധൻ പരസ്യമായി പ്രതികരിച്ചത്.
പുതിയ നേതൃത്വം വന്നശേഷം തഴയപ്പെട്ടവർ ഇനിയും ഉണ്ട്.ചിലർ മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ തള്ളുന്നതുപോലെ തങ്ങളെ പലരെയും വീടുകളിൽ ഇരുത്തിയിരിക്കുകയാണ്. എട്ടുമാസമായി താൻ സരേന്ദ്രനെ വിളിക്കുന്നുണ്ട്. എന്നാൽ, ഫോൺപോലും എടുക്കുന്നില്ലെന്നും വേലായുധൻ പറഞ്ഞു.
ശോഭാ സരേന്ദ്രൻ ഉന്നയിച്ച കാര്യങ്ങളിൽ കഴമ്പുണ്ടെന്ന് പറഞ്ഞ വേലായുധൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വേലായുധനെ അനുനയിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടില്ലെന്നും സൂചനയുണ്ട്.
അതേസമയം ബിജെപിയുമായി ഇടഞ്ഞ സഖ്യകക്ഷിയായ ബി.ഡി.ജെ.എസുമായി ശോഭാ സരേന്ദ്രൻ ധാരണ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന
റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.