video
play-sharp-fill

ജലനിധിയ്‌ക്ക്‌ വേണ്ടി റോഡുകൾ എല്ലാം തകർത്തു ; നട്ടം തിരിഞ്ഞ്‌ ജനം; അനങ്ങാപ്പാറനയവുമായി ഭരണസമിതി;  ജലനിധിയിലെ ക്രമക്കേടുകൾ അന്വേഷിക്കുക അയ്മനം പഞ്ചായത്ത് കവാടത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ കൂട്ട ധർണ

ജലനിധിയ്‌ക്ക്‌ വേണ്ടി റോഡുകൾ എല്ലാം തകർത്തു ; നട്ടം തിരിഞ്ഞ്‌ ജനം; അനങ്ങാപ്പാറനയവുമായി ഭരണസമിതി; ജലനിധിയിലെ ക്രമക്കേടുകൾ അന്വേഷിക്കുക അയ്മനം പഞ്ചായത്ത് കവാടത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ കൂട്ട ധർണ

Spread the love

സ്വന്തം ലേഖകൻ

അയ്മനം: ജലനിധി പദ്ധതിക്കുവേണ്ടി തകർത്ത റോഡുകൾ പുനഃസ്ഥാപിക്കുക. ജലനിധി ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കുക.
എല്ലാവർക്കും കുടിവെള്ളം, കേന്ദ്ര സർക്കാർ പദ്ധതിയായ ജൽജീവൻ മിഷൻ പഞ്ചായത്തിൽ നടപ്പാക്കുക.

കുടയംപടി പരിപ്പ് റോഡിന്റെ പുനർനിർമ്മാണത്തിലെ അപാകതകൾ പരിഹരിച്ചു യാത്ര ക്ലേശത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ബിജെപിയുടെ നേതൃത്വത്തിൽ അയ്‌മനം പഞ്ചായത്ത്‌ ഓഫീസിന്‌ മുമ്പിൽ ധർണ്ണ നടത്തി. ജലനിധിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേയും റോഡുകൾ കുത്തിപൊളിച്ചിട്ടിരിക്കുകയാണ്‌. മഴ തുടങ്ങിയതോടെ കാൽനടക്കാർക്കും വാഹനയാത്രികരും ഒരു പോലെ ബുദ്ധിമുട്ടുകയാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലതവണ പഞ്ചായത്തിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. എൽഡിഎഫാണ്‌ ഭരിക്കുന്ന പഞ്ചായത്താണ്‌ അയ്‌മനം പഞ്ചായത്ത്‌. ലോകപ്രശസ്‌താമായ പഞ്ചായത്തിലെ ഒറ്റ റോഡും ലോകോത്തര നിലവാരമില്ല.

ചില ഭാഗത്ത്‌ മാത്രമാണ്‌ ജലനിധിക്കായി കുത്തിപൊളിച്ച റോഡുകൾ അറ്റകുറ്റപണി നടത്തിയിരിക്കുന്നത്‌. ബാക്കിയുള്ളവയുടെ കാര്യം പോലും പറയുന്നില്ലെന്ന്‌ നാട്ടുകാർ പറയുന്നു.

ധർണാ സമരം ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. ബിജെപി അയ്മനം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്‌ ഇ വി ഓമനക്കുട്ടൻ അധ്യക്ഷനായി.

ബിജെപി ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ ജി ജയചന്ദ്രൻ, ജനറൽ സെക്രട്ടറി മഹേഷ്‌ രാഘവൻ, അയ്മനം പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവും ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ദേവകി ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയൻ കുടമാളൂർ, ബിന്ദു ഹരികുമാർ, പ്രസന്ന വിജയൻ, പ്രമോദ് തങ്കച്ചൻ, അനു ശിവപ്രസാദ്, സുനിത അഭിഷേക്, ബിജെപി അയ്മനം പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി സജി പി, സെക്രട്ടറി അജീഷ് ചീപ്പുങ്കൽ എന്നിവർ സംസാരിച്ചു.