video
play-sharp-fill
രാഷ്ട്രീയം, തികച്ചും രാഷ്ട്രീയം മാത്രം..!ബിജെപിയ്ക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങൾ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് പുറത്ത് ; പുറത്തായത് കേരളവും ബംഗാളും മഹാരാഷ്ട്രയും

രാഷ്ട്രീയം, തികച്ചും രാഷ്ട്രീയം മാത്രം..!ബിജെപിയ്ക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങൾ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് പുറത്ത് ; പുറത്തായത് കേരളവും ബംഗാളും മഹാരാഷ്ട്രയും

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബി.ജെ.പി ഭരണമില്ലാത്ത സംസ്ഥാനങ്ങൾ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് പുറത്ത്. കേരളത്തിന്റെ നിശ്ചലദൃശ്യത്തെയാണ് കേന്ദ്ര സർക്കാർ ഒഴിവാക്കിയത്. കേരളത്തിന്റെ കലയും വാസ്തുശിൽപ മികവുമായിരുന്നു പ്രമേയം. നേരത്തെ, ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന മഹാരാഷ്ട്ര, ബംഗാൾ സംസ്ഥാനങ്ങളുടെ ടാബ്ലോ ഒഴിവാക്കിയത് സംബന്ധിച്ച് വിവാദമുണ്ടായിരുന്നു. ഇതിനിടെയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെയും ഒഴിവാക്കിയത്.

പൗരത്വ ബിൽ എതിർത്തതിനാലാണ് ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കിയതെന്ന് ബംഗാളിലെ പാർലമെന്ററികാര്യ മന്ത്രി തപസ് റോയ് കുറ്റപ്പെടുത്തി. രണ്ടു വട്ടം ചർച്ച നടത്തിയ ശേഷമാണ് ബംഗാളിന്റെ ടാബ്ലോ നിർദേശം തള്ളിയതെന്നും 2019ൽ ഇതേ മാനദണ്ഡം പിന്തുടർന്ന ശേഷമാണ് ബംഗാളിന്റെ ടാബ്ലോ ഉൾപ്പെടുത്തിയിരുന്നതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യവസ്ഥകൾ കൃത്യമായി പാലിക്കാതിരുന്നതിനാലാണ് ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പബ്ലിക് ദിന പരേഡിനായി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമുൾപെടെ ആകെ 36 നിർദേശങ്ങളാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചിരുന്നത്. വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമായി 24 നിർദേശങ്ങളും ലഭിച്ചു. ആകെ ലഭിച്ച 58 നിർദേശങ്ങളിൽ 22 എണ്ണത്തിന് മാത്രമാണ് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയത