വൈക്കത്ത് ജനകീയാരോഗ്യ കേന്ദത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ബിജെപി പ്രതിഷേധം : വീഡിയോ ദൃശ്യങ്ങൾ കാണാം 

Spread the love

വൈക്കം : നഗരസഭയുടെ ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടന ചടങ്ങിനിടയിൽ ബിജെപിയുടെ പ്രതിഷേധം. കേന്ദ്രാവിഷ്കൃത പദ്ധതിയായ ആശുപത്രിയുടെ പേര് നഗരസഭ മാറ്റിയെന്നാരോപിച്ചായിരുന്നു ബി ജെ പി പ്രതിക്ഷേധം.

 

ഞായറാഴ്ച രാവിലെ 11 മണിയോടെ ആശുപത്രി ഉദ്ഘാടനത്തിനായി ഫ്രാൻസിസ് ജോർജ്എംപി, സി.കെ. ആശ എംഎൽഎ, നഗരസഭ ചെയർപേഴ്സൺ എന്നിവരെ വേദിയിലേയ്ക്ക് സ്വീകരിച്ച് ആനയിക്കുന്നതിനി ടയിൽ ബി ജെ പി നഗരസഭ കൗൺസിലർമാരായ ലേഖ അശോകൻ, എം.കെ. മഹേഷ്, ബിജെപി മുൻ നഗരസഭ കൗൺസിലർ കെ.ആർ. രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിക്ഷേധം.

 

എം എൽ എ ക്കും എംപിക്കും എതിരേ മുദ്രാവാക്യം മുഴക്കി സ്വീകരണ ചടങ്ങിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പ്രതിഷേധക്കാരെ പോലിസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ കൂട്ടാക്കാതെ വന്നത് പോലീസും ബിജെപി പ്രവർത്തകരുമായി നേരിയ സംഘർഷത്തിനിടയാക്കി. പിന്നീട് ഇവരെ സ്ഥലത്തു നിന്ന് നീക്കം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഴുവൻ പദ്ധതി ചെലവും കേന്ദ്രത്തിൻ്റേതാണെന്നിരിക്കെ നഗരസഭ അധികൃതർ പ്രധാനമന്ത്രിയുടെ പദ്ധതിയാണെന്ന പരാമർശം നടത്തിയില്ലെന്നും ഫ്ലക്സുകളിൽ നഗരസഭയുടെ പദ്ധതിയാണെന്ന തരത്തിൽ ചിത്രീകരിച്ചെന്നുമാണ് ബിജെപിയുടെ ആക്ഷേപം.