video
play-sharp-fill

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെ ജനുവരി 15 ന് മുൻപ് പ്രഖ്യാപിക്കും ; കേന്ദ്ര – സംസ്ഥാന നേതാക്കളുടെ ചർച്ച ആരംഭിച്ചു

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെ ജനുവരി 15 ന് മുൻപ് പ്രഖ്യാപിക്കും ; കേന്ദ്ര – സംസ്ഥാന നേതാക്കളുടെ ചർച്ച ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

എറണാകുളം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രഖ്യാപനം ജനുവരി പതിനഞ്ചന് മുൻപ്. കേന്ദ്ര – സംസ്ഥാന ഭാരവാഹികളുടെ യോഗം കൊച്ചിയിൽ ആരംഭിച്ചു. പാർട്ടി സഹ സംഘടനാ സെക്രട്ടറി ശിവപ്രസാദ്, ജി.വി.എൽ നരസിംഹ റാവു എന്നിവരുടെ അദ്ധ്യക്ഷതയിലാണ് യോഗം. പുതിയ സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താനുള്ള ചർച്ചകളാണ് പ്രധാനമായും യോഗത്തിൽ നടക്കുക. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള അമിത് ഷായുടെ കേരളാ റാലിക്കുള്ള ഒരുക്കങ്ങളും ചർച്ചയാകും.

കെ.സുരേന്ദ്രൻ, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവരുടെ പേരുകളാണ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ശ്രീധരൻപിള്ള ഗവർണറായി പോയി രണ്ട് മാസത്തിലേറെയായിട്ടും പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ ബി.ജെ.പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കേന്ദ്ര പ്രതിനിധികൾ സംസ്ഥാന ഭാരവാഹികളുമായി ഒറ്റയ്‌ക്കൊറ്റക്കായി ചർച്ച നടത്തി അഭിപ്രായം തേടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പ്രസിഡന്റിനെ കണ്ടെത്താനുള്ള സമവായ ശ്രമങ്ങൾ ജില്ലാ തലങ്ങളിൽ നടക്കുകയാണ്. പൗരത്വനിയമത്തെ അനുകൂലിച്ചുള്ള റാലിക്കായി അമിത്ഷാ പതിനഞ്ചിന് ശേഷം കേരളത്തിലെത്തും.അതിന് മുൻപ് സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കാനാണ് നീക്കം