play-sharp-fill
സംസ്ഥാനത്തെ ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു: കോട്ടയം ഉൾപ്പെടെ നാലു ജില്ലകളിൽ പ്രഖ്യാപനം പിന്നെ; കോട്ടയത്ത് പരിഗണിച്ചിരുന്ന എൻ ഹരിക്കെതിരെ വോട്ടുവിൽപ്പന അടക്കമുള്ള ആരോപണം

സംസ്ഥാനത്തെ ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു: കോട്ടയം ഉൾപ്പെടെ നാലു ജില്ലകളിൽ പ്രഖ്യാപനം പിന്നെ; കോട്ടയത്ത് പരിഗണിച്ചിരുന്ന എൻ ഹരിക്കെതിരെ വോട്ടുവിൽപ്പന അടക്കമുള്ള ആരോപണം

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്തെ ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. പത്തു ജില്ലകളിലെ പ്രസിഡന്റുമാരെയാണ് പ്രഖ്യാപിച്ചത്. പാർട്ടിയിലെ ഗ്രൂപ്പുവഴക്കുകളെ തുടർന്ന് നാലു ജില്ലകളിൽ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടില്ല.


വി വി രാജേഷാണ് തിരുവനന്തപുരം ജില്ലയിലെ പുതിയ അധ്യക്ഷൻ. കൊല്ലത്ത് ബി ബി ഗോപകുമാർ, പത്തനംതിട്ടയിൽ അശോകൻ കുളനട, ആലപ്പുഴയിൽ എം വി ഗോപകുമാർ, ഇടുക്കിയിൽ കെ എസ് അജി എന്നിവരാണ് പുതിയ പ്രസിഡന്റുമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കോഴിക്കോട് വി കെ സജീവൻ, തൃശൂർ കെ കെ അനീഷ്, വയനാട് സജി ശങ്കർ, മലപ്പുറത്ത് രവി തേലത്ത് എന്നിവരും ജില്ലാ പ്രസിഡന്റുമാരാകും. പാലക്കാട് ഇ കൃഷ്ണദാസ് പ്രസിഡന്റായി തുടരും. കാസർകോട് നിലവിലെ പ്രസിഡന്റ് ശ്രീകാന്തിന് പുറമെ രവീശ തന്ത്രി കുണ്ടാറിന്റെ പേരും ഉയർന്നു വന്നിരുന്നു. കോട്ടയത്ത് പരിഗണിച്ചിരുന്ന എൻ ഹരിക്കെതിരെ വോട്ടുവിൽപ്പന അടക്കമുള്ള ആരോപണങ്ങളുമായി എതിർവിഭാഗം രംഗത്തുവന്നതാണ് പ്രതിസന്ധിയായത്.

 

എറണാകുളത്ത് ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുമുള്ള ആളെ പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇതോടൊപ്പം കോട്ടയത്ത് പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽ നിന്നും ഒരാളെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്നും റിപ്പോർട്ടുകളുണ്ട്.