video
play-sharp-fill

ബിജെപി മുൻ മണ്ഡലം പ്രസിഡന്റും കുമരകം പഞ്ചായത്ത്‌ അംഗവുമായ ജയകുമാറിനെതിരെ സ്‌ത്രീപീഡന പരാതി

ബിജെപി മുൻ മണ്ഡലം പ്രസിഡന്റും കുമരകം പഞ്ചായത്ത്‌ അംഗവുമായ ജയകുമാറിനെതിരെ സ്‌ത്രീപീഡന പരാതി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ബിജെപി മുൻ മണ്ഡലം പ്രസിഡന്റും കുമരകം പഞ്ചായത്ത്‌ അംഗവുമായ ജയകുമാറിനെതിരെ സ്‌ത്രീപീഡനത്തിന് പൊലീസ്‌ കേസ്‌ എടുത്തു. സ്‌ത്രീകളെ ദേഹോദ്രപം ഏൽപ്പിക്കൽ, ശാരീരികവും മാനസികവുമായി പീഡിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യത്തിനെതിരെ പൊലീസ്‌ ആക്ടിലെ 498എ, 34 വകുപ്പ്‌ ചുമത്തിയാണ്‌ കേസ്‌. ഭാര്യയാണ് ഇയാൾക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പത്താം വാർഡ്‌ മെമ്പറാണ്‌ ജയകുമാർ. അറസ്‌റ്റ്‌ തടയുന്നതിനായി ഇയാൾ ജില്ലാസെഷൻസ്‌ കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. കോടതി പൊലീസിനോട്‌ റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുടർനടപടികൾ അതിനുശേഷം സ്വീകരിക്കുമെന്നും കുമരകം എസ്‌എച്ച്‌ഒ ടി മനോജ്‌ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കേസ് വ്യക്തി വൈരാഗ്യത്തിന്റെ പുറത്ത് കെട്ടിച്ചമച്ചതാണെന്നും ആരോപണത്തിൽ പെടുത്തി ഭാവി നശിപ്പിക്കാനുള്ള മനഃപൂർവമായ ശ്രമമാണെന്നുമാണ് ജയകുമാറിന്റെ പക്ഷം.