video
play-sharp-fill

ശബരിമല; തിങ്കഴാഴ്ച മുതൽ സെക്രട്ടേറിയേറ്റിന് മുന്നിൽ ബി.ജെ.പിയുടെ നിരാഹാര സമരം

ശബരിമല; തിങ്കഴാഴ്ച മുതൽ സെക്രട്ടേറിയേറ്റിന് മുന്നിൽ ബി.ജെ.പിയുടെ നിരാഹാര സമരം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ തിങ്കളാഴ്ച മുതൽ സെക്രട്ടേറിയേറ്റിന് മുന്നിൽ ബി.ജെ.പിയുടെ നിരാഹാര സമരം. ശബരിമലയിലും പരിസരങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിത കാല നിരാഹാരം ഉൾപ്പെടെ നടത്തുമെന്നും ബിജെപി വ്യക്തമാക്കി. കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരായ കേസുകൾ റദ്ദാക്കുക, സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, ഭക്തർക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇന്നു ചേർന്ന നേതൃയോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനാണ് തുടക്കത്തിൽ നിരാഹാരമിരിക്കുകയെന്നും പാർട്ടി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള അറിയിച്ചു.

അഞ്ചാംതീയതി മുതൽ സംസ്ഥാന വ്യാപകമായി അയ്യപ്പഭക്ത സദസുകൾ സംഘടിപ്പിക്കും. പരിപാടിയിൽ അതാത് പ്രദേശത്തെ ഗുരുസ്വാമിമാരെ ആദരിക്കും. ബിജെപിയിലേക്കു വരുന്നവരെ സ്വീകരിക്കാനും ഈ സദസുകളിൽ സംവിധാനമുണ്ടാവും. ബിജെപി നേതാവ് എംടി രമേശിനാണ് കോ ഓർഡിനേഷൻ ചുമതല. ശബരിമല കർമ സമിതി ഭാരവാഹികൾ, പന്തളം കൊട്ടാരം, തന്ത്രികുടുംബം എന്നിവരുമായും സംഘം കൂടിക്കാഴ്ചയ്ക്കു ശ്രമിക്കുമെന്നും, ശബരിമല വിഷയത്തിൽ മനുഷ്യാവകാശ ലംഘനവും പീഡനവും അനുഭവിക്കേണ്ടി വന്ന വ്യക്തികൾക്ക് സമിതിക്കു മുന്നിൽ പരാതി പറയാൻ അവസരം ഒരുക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമലയിലെ സാഹചര്യങ്ങൾ പഠിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെയുടെ നേതൃത്വത്തിൽ നാലംഗ സമിതി 2,3 തീയതികളിൽ കേരളം സന്ദർശിക്കുമെന്നും ശബരിമല സന്നിധാനത്ത് ബിജെപി സമരം നടത്തിയിട്ടില്ലെന്നും അവിടെ പ്രതിഷേധിച്ച ഭക്തരെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group