ബിജെപി അംഗത്വമെടുത്ത മുൻ സിപിഎം നേതാവ് എസ്. രാജേന്ദ്രന് ഇന്ന് സ്വീകരണം; മൂന്നാറില്‍ വിപുലമായ പരിപാടിയൊരുക്കി ബിജെപി

Spread the love

ഇടുക്കി: ബിജെപി അംഗത്വമെടുത്ത ദേവികുളം മുൻ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന എസ്. രാജേന്ദ്രന് ഇന്ന് ബിജെപി സ്വീകരണം നല്‍കും.

video
play-sharp-fill

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിലാണ് മൂന്നാറില്‍ വിപുലമായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

രാജേന്ദ്രനൊപ്പം ബിജെപിയിലെത്തിയ മറ്റ് പ്രവർത്തകരും ചടങ്ങിനെത്തും. ബിജെപി അംഗത്വമെടുത്തശേഷം ഇതാദ്യമായാണ് രാജേന്ദ്രൻ പങ്കെടുക്കുന്ന പാർട്ടി പരിപാടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ബിജെപി നിയന്ത്രണത്തിലുളള സഹകരണ സംഘത്തിന്റെ ശാഖ എസ് രാജേന്ദ്രൻ്റെ നേതൃത്വത്തില്‍ മൂന്നാറില്‍ പ്രവർത്തനം തുടങ്ങിയിരുന്നു.