video
play-sharp-fill

41 ദിവസം വ്രതം വെട്ടിക്കുറയ്ക്കാൻ സുപ്രിംകോടതിക്ക് എന്ത് അവകാശം: ബിജെപി എംപി മീനാക്ഷി ലേഖി

41 ദിവസം വ്രതം വെട്ടിക്കുറയ്ക്കാൻ സുപ്രിംകോടതിക്ക് എന്ത് അവകാശം: ബിജെപി എംപി മീനാക്ഷി ലേഖി

Spread the love


സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോക്സഭയിൽ ശബരിമല യുവതീ പ്രവേശനം ചർച്ചയാക്കി കോൺഗ്രസ്. ബിജെപിയും ഇതിനെ പിന്തുണച്ചു. 41 ദിവസത്തെ വ്രതം വെട്ടിക്കുറയ്ക്കാൻ സുപ്രിംകോടതിക്ക് എന്ത് അവകാശമെന്ന് ബിജെപി എംപി മീനാക്ഷി ലേഖി ചോദിച്ചു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളാണ് നേരത്തെ ശബരിമല വിഷയം പാർലമെന്റിൽ ഉന്നയിച്ചത്.

സെപ്തംബർ 28ന് ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന വിധി വന്നതിന് പിന്നാലെ ബിജെപി വിധിയെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ ബിജെപിയുടെയും കോൺഗ്രസിന്റെയും കേരള നേതൃത്വം അധികം വൈകാതെ വിധിക്കെതിരായി രംഗത്തെത്തുകയും ചെയ്തു. ഇന്നലെ കോൺഗ്രസ് എംപിമാർ വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അത് തടഞ്ഞിരുന്നു. എന്നാൽ ഇന്ന് അവർ വീണ്ടും അത് ഉന്നയിക്കുകയും പാർലമെന്റ് പ്രക്ഷുബ്ധമാക്കുകയുമായിരുന്നു. ഇന്നലത്തേത് പോലെ തന്നെ ഇന്നും കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ കറുത്ത ബാഡ്ജും ധരിച്ചാണ് പാർലമെന്റിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group